വിവാഹശേഷം എനിക്ക് അങ്ങനൊരു ഭാഗ്യമുണ്ടായി! എന്റെ മുന്നിൽ ഒരേഒരു വഴി അത് മാത്രമാണ്, മീന

പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മീന. ഇപ്പോൾ താരം വിവാഹജീവിതത്തിനു ശേഷവും അഭിനയിക്കാൻ കഴിഞ്ഞതിന് കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ നാലാം വയസ്സിൽ ഈ അഭിനയരംഗത്തേക്ക് എത്തിയതാണ്. എന്റെ ജീവിതത്തിന്റെ ഏറിയ കാലവും ഞാൻ സിനിമയിൽ ആയിരുന്നു. സിനിമ അല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ല. എനിക്ക് ആകെ അറിയുന്നതും സിനിമയും അഭിനയവും മാത്രമാണ്. താൻ ചെറിയ ബ്രേക്ക് എടുത്തത് വിവാഹസമയത്ത് മാത്രമാണ് മീന പറയുന്നു,

ശരിക്കും ബോർ അടിച്ചുപോയി ആ സമയത്തിൽ . വിവാഹശേഷം ഒരിക്കലും തിരിച്ചു ഞാൻ ഇന്ഡസ്ട്രിയിലേക്ക് വരുമെന്നോ സിനിമകൾ ചെയ്യും എന്നോ ഞാൻ വിചാരിച്ചതല്ല. പക്ഷെ ഞാൻ അക്കാര്യത്തിൽ നല്ല ഭാഗ്യവതിയാണ്.വിവാഹശേഷവും എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു, അതെന്റെ ഒരു ഭാഗ്യം തന്നെയാണ് നടി പറയുന്നു. അതുപോലെ എന്റെ പ്രായത്തിൽ തന്നെ ആണ് മോൾ അഭിനയരംഗത്തേക്ക് എത്തുന്നത്. ശരിക്കും അതും ഭാഗ്യമാണ്. ഈ ഒരു പ്രായത്തിൽ മൂവി ഇന്ഡസ്ട്രിയിലേക്ക് എത്തുക എന്നുള്ളത്.

ഭർത്താവിന്റെ മരണം തന്നെ ആകെ തളർത്തിയിരുന്നു, എങ്കിലും  വീണ്ടും തനിക്ക് സിനിമയിലേക്ക് എത്തേണ്ടിവന്നു, സിനിമ അല്ലാതെ മറ്റൊരു വഴിയും എനിക്കില്ല, അഭിനയം മാത്രമാണ് എനിക്ക് അറിയാവുന്നത്, മീന പറഞ്ഞു , അതേസമയം മലയാളത്തില്‍ ഒടുവില്‍ മീന അഭിനയിച്ചത് ആനന്ദപുരം ഡയറീസിലാണ്. കോളേജ് വിദ്യാര്‍ഥിയുടെ കഥാപാത്രം ആയിരുന്നു മീന അതിൽ അഭിനയിച്ചത്.