മോഹൻലാലിനൊപ്പം നൈറ്റി ഇട്ട് വിമാനത്തിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്, മേനക

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന സൂപ്പര്‍ നായികയായിരുന്നു മേനക. നിര്‍മാതാവ് സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടി അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷിലൂടെയും മറ്റുമൊക്കെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ തനിക്കുണ്ടായ ചില രസകരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് മേനകയിപ്പോള്‍. നടൻ മോഹന്‍ലാലിനൊപ്പം നൈറ്റിയിട്ട് ഫ്‌ളൈറ്റില്‍ കയറി പോവേണ്ടി വന്നതിനെ പറ്റിയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ മേനക വെളിപ്പെടുത്തിയത്. താന്‍ നൈറ്റിയിട്ട് വിമാനത്തില്‍ കയറി പോയൊരു കഥയുണ്ടായിരുന്നുവെന്നും പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയുടെ ക്ലൈമാകസ് എടുക്കുകയാണ്. അന്ന് തന്റെ അമ്മ കെ പി കൊട്ടാരക്കര സാറിന് ഡേറ്റ് കൊടുത്തിരുന്നു. ഇതിനിടയില്‍ സുരേഷേട്ടന്‍ തന്നോട് ആ ദിവസം തന്നെ വരാമോന്ന് ചോദിച്ചുവെന്നും മേനക പറയുന്നു. താന്‍ നോക്കട്ടെ, വരാന്‍ ശ്രമിക്കാമെന്നും പറഞ്ഞുവെന്നും അങ്ങനെ തന്റെ അമ്മ മദ്രാസിലെ ഷൂട്ടിങ്ങിനും താന്‍ കേരളത്തിലേക്കുള്ളതും കൊടുത്തുവെന്നും അമ്മ കമ്മിറ്റ് ചെയ്ത ദിവസം ബാലന്‍ കെ നായര്‍ സാര്‍ അടക്കമുള്ളവര്‍ ആ ഷൂട്ടിങ്ങിലുണ്ടായിരുന്നുവെന്നും അതിന് മുന്‍പ് നസീര്‍ സാറായിരുന്നു വരേണ്ടത്. ഇങ്ങനൊരു സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ പോവേണ്ടതുണ്ട്.

എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചുവെന്നും തനിക്ക് സുഖമില്ലെന്ന് പറഞ്ഞോളം. മേനക ധൈര്യമായി ഡേറ്റ് കൊടുത്തോ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും മേനക പറയുന്നു. തനിക്ക് വേണ്ടി നസീര്‍ സാര്‍ അഡ്ജസ്റ്റ് ചെയ്തല്ലോ, എന്ന് കരുതിയാണ് താന്‍ സുരേഷേട്ടന് ഡേറ്റ് കൊടുത്തത് എന്നും പക്ഷേ നസീര്‍ സാറില്ലെങ്കില്‍ വേറൊരു സീനെടുക്കാമെന്നാണ് അവസാനം അവർ കരുതിയത്. അങ്ങനെ ബാലന്‍ കെ നായര്‍ സാറിനെ വിളിച്ച് അദ്ദേഹത്തിനൊപ്പമുള്ള തന്റെ സീനെടുക്കാന്‍ തയ്യാറായി എന്നും അങ്ങനെ തന്റെ ഡേറ്റ് കിട്ടിയല്ലോന്ന് കരുതി സുരേഷേട്ടനും മോഹന്‍ലാലും കൂടി രാവിലെ ഫ്‌ളൈറ്റ് ടിക്കറ്റുമായിട്ട് തന്നെ കൂട്ടാന്‍ വന്നുവെന്നും മേനക പറയുന്നു. വെളുപ്പിന് അഞ്ചരയ്‌ക്കോ ആറുമണിയ്‌ക്കോ മറ്റോ ആയിരുന്നു ഫ്‌ളൈറ്റ്. നാലുമണിക്ക് പോയാലേ അവിടെ എത്തുകയുള്ളു. താന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് ഒരു പിങ്ക് നിറമുള്ള നൈറ്റി ഓക്കെ ധരിച്ച് നില്‍ക്കുകയാണ്. ഇത്ര തിരക്കിട്ട് എങ്ങനെ പോകും, ഡ്രസ് മാറട്ടെ എന്നായി താനെന്നും എന്നാൽ പോവാന്‍ പറ്റില്ലെന്ന് തന്റെ അമ്മയും പറയാന്‍ തുടങ്ങിയെന്നും ഇരുപത്തിയെട്ട് ആര്‍ട്ടിസ്റ്റുകലടക്കം അവിടെ കാത്തിരിക്കുകയാണ്. മേനകയെ വിടാതെ പറ്റില്ലെന്ന് ഒക്കെ അവര്‍ പറഞ്ഞ് നോക്കിയെന്നും ഒടുവില്‍ തന്നെ പിടിച്ചോണ്ട് പോകുന്നത് പോലെ കാറില്‍ കയറ്റി കൊണ്ട് പോയി എന്നും മേനക പറയുന്നു.

വസ്ത്രം മാറാനോ വേറൊരു ഡ്രസ്സ് എടുക്കാനോ പോയിട്ട് ബാഗ് പോലും എടുക്കാതെയാണ് തന്നെ കൊണ്ടുപോകുന്നതെന്നും തന്നെയും ലാലേട്ടനെയും ഫ്‌ളൈറ്റില്‍ കയറ്റി വിട്ടുവെന്നും തന്റെ അമ്മയ്ക്ക് വരണമെന്നുണ്ടായിരുന്നുവെങ്കിലും അമ്മയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേയെന്നും അമ്മയെ അവർ തിരികെ വീട്ടിലേക്ക് വിട്ടെന്നും മേനക പറയുന്നു. ചിത്രഞ്ജലി സ്റ്റുഡിയോയിലെത്തിയ താന്‍ അമ്മ എപ്പോള്‍ വരുമെന്ന് നോക്കിയിരിക്കുകയാണ്. പക്ഷേ അമ്മയ്ക്ക് ടിക്കറ്റ് കിട്ടാത്തതുകൊണ്ട് അവര്‍ തിരികെ വീട്ടിലേക്ക് വിട്ടു. സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിട്ട് പോയെന്ന് പറഞ്ഞ് അവര്‍ കേസ് കൊടുത്തുവെന്നും ഇതോടെ പാവം തന്റെ അമ്മയെ പോലീസ് പിടിച്ചോണ്ട് പോയി എന്നും മേനക പറയുന്നുണ്ട്. അതേസമയം മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് മേനക. തമിഴ്നാട്ടുകാരിയായ മേനകയ്ക്ക് മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. മോഹൻലാൽ ശങ്കർ തുടങ്ങിയവരുടെ നായികയായാണ് മേനക കൂടുതലും അഭിനയിച്ചിട്ടുള്ളത്. മേനക-സുരേഷ് ദമ്പതികളുടെ മകൾ കീർത്തി സുരേഷിനും അച്ഛനെയും അമ്മയെയും പോലെ തന്നെ സിനിമാ രം​ഗത്ത് സ്വന്തമായി ഒരിടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.