
ഒരു കാലത്തു മലയാള സിനിമയിലെ താര ജോഡികൾ ആയിരുന്നു ശങ്കറും, മേനകയും, ശങ്കറും മേനകയും തന്നെയാണ് പെർഫെക്റ്റ് മാച്ച് , സുരേഷ് കുമാറല്ല ശ ങ്കറിനെയാണ് മേനക വിവാഹം ചെയ്യേണ്ടത് എന്നായിരുന്നു തനിക്ക് അക്കാലത്തു വന്ന കത്തുകളിൽ ഉണ്ടായിരുന്നത് നടി മേനക പറയുന്നു. ഇപ്പോഴിതാ ആ കാലത്ത് വിവാഹവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ചോദ്യങ്ങളും, അതിന് നൽകിയ മറുപടിയും എല്ലാം തുറന്നു പറയുകയാണ് മേനക ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടിയിൽ പങ്കെടുത്തപ്പോൾ പറയുന്നത്. ശങ്കറിനെ വിവാഹം ചെയ്‌ത് കാണാനാണ് ആഗ്രഹമെന്നായിരുന്നു കൂടുതൽ ആരാധകരുംഅന്ന് പറഞ്ഞത്.

അന്ന് തനിക്ക് വന്ന കത്തുകളിലെല്ലാം ഇതായിരുന്നു അവരുടെ ആവശ്യ൦ , തങ്ങൾ ഇരുവർക്കും ജനങ്ങൾക്ക് ഇടയിൽ ഇത്രയധികം സ്വീകാര്യത ഉണ്ടെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലാ. അടുത്തിടെ താനൊരു കടയിൽ ചെന്നപ്പോൾ കടയുടമ വന്ന് പറഞ്ഞത് സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ ഞങ്ങള്‍ കുട്ടികള്‍ കരുതിയത് ശങ്കറും മേനകയും കല്യാണം കഴിക്കും എന്നായിരുന്നുഎന്നാണ്, താനും സുരേഷ്കു മാറും പ്രണയത്തിലാണെന്നും, വിവാഹിതരാവുമെന്നും ശങ്കറിന് മുന്‍പേ അറിയാമായിരുന്നു

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് ശങ്കർ മേനക പറയുന്നു. ഇവരൊന്നിച്ചാണ് തനിക്ക് വന്ന കത്തുകള്‍ പൊട്ടിച്ച് വായിക്കുന്നത് , താൻ ശങ്കറിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തുകൾ പോലുംഭർത്താവ് സുരേഷ് കുമാർ വായിച്ചിട്ടുണ്ട്ന്നു൦ മേനക തുറന്നു പറയുന്നുണ്ട് . ശങ്കറിന്റെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ അമ്മ പോലും ഇത്തരത്തിൽ തെറ്റിദ്ധരിച്ചു. ശങ്കറും ,മേനകയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ സുരേഷ് കുമാര്‍ വന്നതെന്നാണ് ശങ്കറിന്റെ അമ്മ പറഞ്ഞത്. വിവാഹ ശേഷമാണ് തങ്ങളുടെ ജോഡി ആളുകൾ ഇത്രയ്ക്ക് ഏറ്റെടുത്ത കാര്യം അറിഞ്ഞതെന്നും മേനക കൂട്ടിച്ചേർത്തു











