
കഴിഞ്ഞ കുറച്ച് കാലമായി അസുഖ ബാധിതയായി കഴിയുന്ന മോളി കണ്ണമാലി സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അവസ്ഥയിലാണ്, ഇപ്പോൾ തന്റെ അസുഖ വിവരങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മോളി കണ്ണമാലി, മമ്മൂക്ക എനിക്ക് സുഖമില്ല എന്ന് മനസിലാക്കി സഹായിക്കാനായി ആന്റോ ജോസഫിനെ പറഞ്ഞയച്ചിരുന്നു, എന്നെ ഓപ്പറേഷന് കൊണ്ടു പോവാം എന്നും പറഞ്ഞു എന്നാൽ ഒപ്പേറഷൻ നടന്നില്ല, കാരണം ചെയ്യ്താൽ ഞാൻ ജീവിച്ചിരിക്കില്ല എന്ന് ഡോക്ടറുമാർ പറഞ്ഞു. ഴിഞ്ഞ രണ്ട് മൂന്നാഴ്ചകള്‍ക്ക് മുമ്പ് നിങ്ങള്‍ എന്നെ കണ്ടിരുന്നെങ്കില്‍ ഇങ്ങനെയായിരുന്നില്ല. ഇവര്‍ അധിക നാള്‍ ജീവിച്ചിരിക്കുമോ എന്ന് ആശ്ചര്യപ്പെടും.

അത്ര മോശമായിരുന്നു അവസ്ഥ, ഞാന്‍ ഇങ്ങനെ ഒരുവിധം പൈസ ഒക്കെയുണ്ടാക്കി വന്നതാണ് പക്ഷെ രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാന്‍ ആകെ തകര്‍ന്നു പോയി.എല്ലാവരും പറഞ്ഞു ഞാന്‍ മരിച്ചു പോകും എന്ന്. മരിച്ചു പോയ്‌ക്കോട്ടെ, ഞാന്‍ പറയുന്ന ഒരു കാര്യമേയുള്ളു, മരിക്കുമെങ്കില്‍ മരിക്കട്ടെ, മക്കളുടെ മുഖം കണ്ട് മരിച്ചാല്‍ മാത്രം മതി എന്നേ പ്രാര്‍ത്ഥിക്കാറുള്ളു, മരുമകളുടെ കൂട്ടുകാരിയുടെ മാല പണയം വെച്ചൊക്കെയാണ് ആശുപത്രിയില്‍ നിന്ന് പേര് വെട്ടി പോന്നത്.

അങ്ങനെ വിളിച്ചു ചോദിച്ചാണ് ആന്റോ ജോസഫ് ഒരു 50,000 രൂപ എനിക്ക് കൊണ്ട് വന്ന് തന്നത്. അതല്ലാതെ അഞ്ചു പൈസ പോലും ഞാന്‍ മമ്മൂട്ടി സാറിനോട് ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്തിട്ടില്ല.കുറച്ച് കാശ് മനോരമയിലെ പണം തരും പടം എന്ന പരിപാടിയില്‍ പോയി കിട്ടി. ഒരു രണ്ട് ലക്ഷത്തോളം രൂപയാണ് അന്ന് എനിക്ക് കിട്ടിയത് മോളി പറയുന്നു











