
സിനിമയിലെ പ്രധാന നടന്മാരിൽ ഒരാൾ ആയ മുകേഷ് തനിക്കു ഒരു അടികിട്ടുകയും, അതിൽ നിന്നും നന്നായി എന്നും തുറന്നു പറയുകയാണ് താരം, ബാലൻ കെ നായരുമായുള്ള ഫൈറ്റിൽ ആണ് തനിക്കു ഒരു അടി കിട്ടിയത്, ആദ്യം ഡെമോ ആയിരുന്നു എന്നാൽ അതിൽ ഒരു അടി നന്നായി തന്നെ ദേഹത്തു കൊണ്ടുവെന്നും നടൻ പറയുന്നു. നല്ലൊരു അഭിനേതാവ് ആണ് ബാലൻ കെ നായർ ഭരത് അവാർഡും പോലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് മുകേഷ് പറയുകയാണ്
എനിക്ക് സിനിമയുടെ തുടക്ക കാലത്തു അടി സീൻ എന്ന് കേൾക്കുന്നത് തന്നെ വലിയ പേടി ആയിരുന്നു, അപ്പോൾ പിന്നെ ബാലൻ കെ നായർ എന്ന് കേൾക്കുമ്പോൾ എന്റെ അവസ്ഥയോ, അദ്ദേഹം കുറച്ചു റഫ് ആണ്, ഞാനും അദേഹവുമായുള്ള ഒരു അടി സീൻ ഉണ്ടായിരുന്നു.

എന്നാൽ എനിക്ക അടി സീൻ പേടിയാണെന്ന് അദ്ദേഹത്തിനെ അറിയാമായിരുന്നു, എന്നാൽ അദ്ദേഹം പറഞ്ഞു ഒന്നും പേടിക്കേണ്ട നമ്മൾ എലാവരും കലാകാരന്മാർ അല്ലെ, എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഒരു അടിയുടെ ടെമോ എന്റെ മുന്നിൽ കാണിച്ചു എന്നാൽ അദ്ദേഹം അടിച്ച ആ അടി എന്റെ മുഖത്തു തന്നെയാണ് ലഭിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആ അടിയോടു കൂടി അതിനോടുള്ള ഭയം എന്റേത് മാറി, ശരിക്കും പറഞ്ഞാൽ അത് ഷൂട്ടിംഗ് സമയത്തായിരുന്നെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്നും ഞാൻ തമാശയോട് അദ്ദേഹത്തിനോട് പറഞ്ഞു മുകേഷ് പറയുന്നു, എന്തായാലൂം അദ്ദേഹത്തിന്റെ അടിയോടു ഞാൻ നന്നായി, അതുകൊണ്ടു തന്നെ എന്റെ ഉള്ളിലെ അടിയുടെ ഭയം മാറി മുകേഷ് പറയുന്നു.











