അമ്മയും മകളും വീണ്ടും ഞെട്ടിച്ചല്ലോ…! പുതിയ ഡാന്‍സ് വീഡിയോയുമായി മുക്തയും കണ്‍മണിയും

മുക്ത എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അമ്മയെ പോലെ തന്നെ പ്രേക്ഷലക്ഷങ്ങളുടെ പ്രിയം നേടിയെടുന്ന മുക്തയുടെ മകള്‍ കണ്‍മണി കുട്ടിയെ കുറിച്ചും ഓര്‍ത്തു പോകും. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അടുത്തൊരു നൃത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

cropped-Muktha-7.jpg

ഇതിന് മുന്‍പും ഡാന്‍സ് വീഡിയോകളും സിനിമാ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയുള്ള റീലുകളുമായും കണ്‍മണി എന്ന കിയാരയും മുക്തയും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

Muktha (5)

ഇപ്പോഴിതാ പുതിയ വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഇവര്‍. എപ്പോഴത്തേയും പോലെ ഒരേ തരത്തിലുള്ള വസ്ത്രം അണിഞ്ഞാണ് അമ്മയും മകളും എത്തിയിരിക്കുന്നത്. ഇത്തവണ ഒരു ഇംഗ്ലീഷ് സോംഗിനാണ് ഇരുവരും ചുവടുവെച്ചത്. ഡാന്‍സ് വീഡിയോയ്ക്ക് പങ്കുവെയ്ക്കാന്‍ വാക്കുകളില്ലെന്നാണ് പ്രേക്ഷകര്‍ കമന്റുകളായി പങ്കുവെയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Muktha (@actressmuktha)

കണ്‍മണി കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയും നൃത്തച്ചുവടുകളും തന്നെയാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് എന്ന് പറയാതെ വയ്യ, അതേസമയം, സോഷ്യല്‍ മീഡിയ വഴി താരമായ കണ്‍മണിക്കുട്ടി ഇപ്പോള്‍ സിനിമാ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

പത്താവളവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കിയാര തന്റെ സിനിമാ അഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. ചിത്രത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ മകളുടെ കഥാപാത്രമായാണ് കിയാര എത്തുന്നത്. മെയ് 13 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.