കണ്മണിക്ക് നൽകിയ വലിയ സർപ്രൈസ്, ഞെ‌ട്ടിച്ച് കളഞ്ഞു! ഹൃദയം തൊടുന്ന വീഡിയോയുമായി നടി മുക്ത

നടി മുക്തയുടെ മകൾ കൺമണി എട്ടാം പിറന്നാൾ അടുത്തിടെ ​ഗംഭീരമായി ആഘോഷിച്ചിരുന്നു. പിറന്നാളാഘോഷത്തെക്കുറിച്ചുള്ള മുക്തയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. “ഇത്തവണത്തെ ബർത്ത് ഡേയ്ക്ക് പ്ലാൻഡായിട്ട് ഒന്നും ചെയ്യുന്നില്ല. ഞങ്ങളുമായി പുറത്ത് പോവാൻ അവൾക്ക് ഭയങ്കര ഇഷ്ടമാണ്. എവിടേക്കെങ്കിലും ഫാമിലിയായിട്ട് പോവാം അമ്മാ എന്ന് അവൾ കുറേയായി ചോദിക്കുന്നു. ഞങ്ങൾ പോവുന്ന കാര്യമൊന്നും പറഞ്ഞിട്ടില്ല. നാല് വർഷം മുൻപായിരുന്നു അവൾക്ക് സൈക്കിൾ വാങ്ങിക്കൊടുത്തത്. അത് ഇപ്പോഴും ചവിട്ടുന്നുണ്ട്. കുറച്ചൂടെ വലുത് മേടിച്ച് തരുമോ പപ്പേയെന്ന് എപ്പോഴും ചോദിക്കാറുണ്ട്. സൈക്കിൾ മേടിക്കുന്ന കാര്യവും പറഞ്ഞിരുന്നില്ല” – മുക്ത വീഡിയോയിൽ പറയുന്നു.

 

View this post on Instagram

 

A post shared by Muktha (@actressmuktha)

“മദേഴ്‌സ് ഡേയ്ക്കും ഫാദേഴ്‌സ് ഡേയ്ക്കുമെല്ലാം അവൾ കഷ്ടപ്പെട്ട് കാർഡൊക്കെ കൊണ്ട് തരാറുണ്ട്. അതുകൊണ്ട് ചെറിയ രീതിയിൽ വീടൊക്കെ ഡെക്കറേറ്റ് ചെയ്യുന്നുണ്ട്. ഇതെന്തായാലും കൺമണിക്ക് സർപ്രൈസാവും. ഇത്തവണ ഒന്നും ഇല്ലെന്നല്ലേ ഞങ്ങൾ പറഞ്ഞത്. താങ്ക് യൂ പറഞ്ഞ് സൈക്കിൾ കെട്ടിപ്പിടിക്കുകയായിരുന്നു കൺമണി. കേക്ക് മുറിച്ച് കഴിഞ്ഞ് പതിവ് പോലെ മകളെ സ്‌കൂളിൽ വിടുകയായിരുന്നു മുക്ത.
സ്‌കൂളിൽ നിന്നും മകളെ പിക്ക് ചെയ്തതിന് ശേഷമായിരുന്നു റിസോർട്ടിലേക്ക് പോയത്. എവിടേക്കാണ് പോവുന്നതെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു കൺമണി പറഞ്ഞത്. രണ്ട് ദിവസം ഇനി റിസോർട്ടിലാണെന്ന് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. റിസോർട്ടിൽ വെച്ചുള്ള കേക്ക് കട്ടിംഗിലും കൺമണി തുള്ളിച്ചാടുകയായിരുന്നു.

ഇവിടെന്തോ കല്യാണമുണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു അവൾ നേരത്തെ എന്നോട് പറഞ്ഞത്. അവളുടെ പിറന്നാളാഘോഷത്തിന്റെ ഒരുക്കങ്ങളാണെന്ന് അവൾക്കറിയില്ല. ഇത്തവണത്തെ ബർത്ത് ഡേ അവളെന്തായാലും മറക്കില്ല” – മുക്ത കൂട്ടിച്ചേർത്തു. ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പിറന്നാളാഘോഷമാണ് ഇത്തവണത്തേതെന്നായിരുന്നു കൺമണി പറഞ്ഞതെന്നും മുക്ത പറയുന്നു.