കാമുകിയായാൽ വീടും ജിം ട്രെയിനറിനെയും താരമെന്ന ഓഫ്ഫർ ; ഗോസിപ്പുകൾ ഒരുപാട് വേട്ടയാടിയിട്ടുണ്ടെന്നും നടി

ഇന്ന് നടി മൈഥിലി അഭിനയ രംഗത്ത് സജീവമല്ല; കരിയർ ഉപേക്ഷിച്ച് ഭർത്താവിനും കുഞ്ഞിനുമൊപ്പം സന്തുഷ്ടമായി ജീവിക്കുകയാണ് നടി. ഇപ്പോഴിതാ സിനിമാ രം​ഗത്ത് ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് മൈഥിലി.

പുതിയ ആളുകൾ സിനിമാ രം​ഗത്തേക്ക് വരുമ്പോൾ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തണമെന്ന് പറഞ്ഞുകൊണ്ട് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. സിനിമയിലേക്ക് അവസരമെന്ന് പറഞ്ഞ് വ്യാജ കോളുകൾ വരാനുള്ള സാധ്യതയുണ്ടെന്ന് മൈഥിലി പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോടാണ് മൈഥിലിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം തനിക്കൊരു സിനിമ വന്നു. ഇന്നയാളുടെ പടമാണെന്ന് പറഞ്ഞു. സ്ക്രിപ്റ്റ് വായിക്കാൻ പറഞ്ഞു. ഇപ്പോൾ പടം ചെയ്യുന്നില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷെ അവർ തുടരെ തന്നെ വിളിച്ചപ്പോൾ താൻ അന്വേഷിച്ചുവെന്നും എന്നാൽ അങ്ങനെയാെരു പടം ഇല്ലെന്ന് അറിഞ്ഞുവെന്നും നമ്മളോട് ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ സാധാരണ പെൺകുട്ടികളോട് എന്തൊക്കെയായിരിക്കും ചെയ്യുന്നതെന്നും മൈഥിലി ചോദിക്കുന്നു. അത് മനസിലാക്കണം. അതൊക്കെയാണ് പുറത്തേക്ക് വരേണ്ടത്.

പുതിയ ആളുകൾ സിനിമാ രം​ഗത്തേക്ക് വരുമ്പോൾ സ്വന്തം സുരക്ഷ ഉറപ്പ് വരുത്തണമെന്നും മൈഥിലി വ്യക്തമാക്കി. തന്റെ വിവാഹ വാർത്ത വളച്ചൊടിച്ചത് ഉൾപ്പെടെയുള്ള ​ഗോസിപ്പുകളെക്കുറിച്ചും മൈഥിലി സംസാരിച്ചു. എനിക്കതൊക്കെ ഓരോ ട്രോമകളാണ്. ഒരു സംഭവത്തിൽ കേസ് കൊടുക്കുമ്പോൾ മറുവശത്ത് മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ഇടപെടുന്നു. അത് തെറ്റാണെന്നും മൈഥിലി വ്യക്തമാക്കി. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെ ഉടനെ പരാതി നൽകണം. അവർ നിർത്തുമായിരിക്കുമെന്ന് നമ്മൾ കരുതും. പക്ഷെ അവർ നിർത്തില്ല. അവർക്കൊരു ഇരയെ കിട്ടിയത് പോലെയാണെന്നും മൈഥിലി പറയുന്നു.

മാത്രമല്ല വിവാഹശേഷം താൻ സിനിമകൾ ചെയ്യുന്നതിൽ ഭർത്താവ് സമ്പത്തിന് കുഴപ്പമൊന്നും ഇല്ലയെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് സമ്പത്ത് പറയാറെന്നും മൈഥിലി വ്യക്തമാക്കി. താൻ സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ചിലരെങ്കിലും ആഗ്രഹിക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ടെന്നും മൈഥിലി പറയുന്നു. ഞാൻ വളരെ ഡൗൺ ആയിരുന്ന സമയത്ത് വെറുതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ സിനിമയിലേക്ക് തിരിച്ച് വാ എന്ന് നിരവധി പേർ കമന്റ് ചെയ്തു. ആ നിമിഷം എന്റെ മനസിൽ അത്രയും മൂല്യമുള്ളതാണ് എന്നും മൈഥിലി പറയുന്നു.

താൻ പടങ്ങൾ‌ ചെയ്യുന്നുണ്ടായിരുന്നു. പടങ്ങൾ എല്ലാം ഹിറ്റായിരുന്നുവെന്നും പക്ഷെ മാധ്യമങ്ങൾ എഴുതുന്നത് വേറെ കാര്യങ്ങളാണ്. പാലേരി മാണിക്യത്തിന് ശേഷം ഞാൻ ചെയ്ത എല്ലാ പടങ്ങളും ഹിറ്റാണ് എന്നും ‘ച‌ട്ടമ്പിനാട്, ഈ അടുത്ത കാലത്ത്, സോൾട്ട് ആന്റ് പെപ്പർ, ശിക്കാർ’ തുടങ്ങി എല്ലാം ഹിറ്റ് സിനിമകളാണ് എന്നും മൈഥിലി പറയുന്നു. സിനിമാ താരങ്ങൾക്കും സ്വകാര്യ ജീവിതമുണ്ട്. എല്ലാവർക്കും തലയിൽ കയറി നിരങ്ങാൻ പറ്റില്ലയെന്നും താൻ വന്ന കാലഘട്ടത്തിൽ പ്രിന്റ് മീഡിയകൾ ഉൾപ്പെടെ ഫേക്ക് ന്യൂസുകൾ കൊടുത്തുവെന്നും എന്തൊക്കെ കഥകളാണ് ഉണ്ടാക്കുന്നത്? കഞ്ഞി കുടിക്കാൻ വേണ്ടിയായിരിക്കും. എന്നാൽ പോലും നമ്മളെ വിറ്റ് കാശാക്കുന്നുവെന്നും ഇങ്ങനെയുള്ള മാധ്യമങ്ങൾക്കെതിരെ ഇരുപതോളം കേസുകൾ ഞാൻ കൊടുത്തിട്ടുണ്ട് എന്നും മൈഥിലി വ്യക്തമാക്കി.

മാത്രമല്ല ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ രം​ഗത്ത് നിന്നും വരുന്ന ആരോപണങ്ങളെക്കുറിച്ചും മൈഥിലി സംസാരിച്ചു. മലയാള സിനിമയിലെ മാത്രം പ്രശ്നമല്ല ഇതൊന്നും, തനിക്ക് തെലുങ് സിനിമയുടെ അഭിമുഖത്തിന് പോയപ്പോൾ നേരിട്ട ഒരു മോശം അനുഭവവും താരം പങ്കിട്ടു . തെലുങ്കിൽ ഒരു അഭിമുഖത്തിന് താൻ പോയിരുന്നു. മൂന്ന് സബ്ജക്ട് എന്നോട് പറഞ്ഞു. സ്ക്രിപ്റ്റ് ഓറഞ്ഞയുടൻതന്നെ അയാൾ ഇന്ന് മുതൽ നീ എന്റെ ​ഗേൾ ഫ്രണ്ടാണെന്നും പറഞ്ഞു. അന്ന് തന്റെ കൈയിൽ ഒരു റിം​ഗ് ഉണ്ടായിരുന്നു. അത് കാട്ടി ഞാൻ കമ്മിറ്റഡാണെന്ന് പറഞ്ഞുവെന്നും എന്നാൽ അയാൾ പിന്നീട് പല ഓഫറുകളും പറഞ്ഞു . നിനക്ക് വീടും ജിം ട്രെയിനറെയും തരും. ഇവിടെ താമസിക്കണം, കേരളത്തിലേക്ക് തിരിച്ച് പോകരുതെന്നും അയാൾ പറഞ്ഞുവെന്നും അപ്പോൾ താൻ അയാളോട് “എന്നെ വിൽക്കാൻ വെച്ചതല്ല, എന്റെ ആർട്ടാണ് വിൽക്കുന്നതെന്ന് ഞാൻ മറുപടി നൽകിയെന്നും” അതിനു ശേഷം സിനിമ ചെയ്യാതെ താൻ തിരിച്ച് വരികയായിരുന്നെന്നും മൈഥിലി ഓർത്തു.

എന്നാൽ സിനിമാ രം​ഗത്തേക്ക് താൻ തിരിച്ച് വരുമെന്നും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും മൈഥിലി വ്യക്തമാക്കുന്നു. അതേസമയം ഒരു സംഘടനയുമായും എനിക്ക് അഭിപ്രായ വ്യത്യാസമില്ലയെന്നും എന്നാല്‍ വ്യക്തിപരമായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറയുകയാണെങ്കിൽ  2018 ല്‍ എന്റെ ഒരു കേസിന്റെ കാര്യം വന്നപ്പോള്‍ ഡബ്ല്യൂസിസി തനിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടു. ആ സംഘടനയില്‍ എന്റെ സുഹൃത്തുക്കള്‍ അടക്കമുള്ളവരുണ്ട്. എന്നാല്‍ ആരും എന്നെ വിളിച്ച് എന്താണ് കാര്യമെന്ന് ചോദിച്ചിട്ടില്ലയെന്നും അതില്‍ എനിക്ക് ഇപ്പോഴും വിഷമമുണ്ട് എന്നും  സത്യത്തില്‍ എനിക്ക് ആരുടേയും പിന്തുണ വേണ്ടതില്ലെന്നും മൈഥിലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയവും ശ്രദ്ധേയമായ കുറച്ച് സിനിമകളുടെ ഭാ​ഗമാകാൻ കരിയറിലെ തുടക്ക കാലത്ത് മൈഥിലിക്ക് സാധിച്ചു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് മൈഥിലി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. വൈകാതെ മലയാളത്തിലെ മുൻനിര നായിക നടിയായി മൈഥിലി മാറി. എന്നാൽ ഒരു ഘട്ടത്തിൽ മൈഥിലി സിനിമകളിൽ സജീവമല്ലാതായി. ​ഗോസിപ്പുകൾ വേട്ടയാടിയ ഒരു കാലം മൈഥിലിക്കുണ്ടായിരുന്നു. ഇന്ന് കരിയറിനൊപ്പം കുടുംബ ജീവിതത്തിലേക്കും മൈഥിലി ഇന്ന് ശ്ര​ദ്ധ നൽകുന്നു. ആർക്കിടെക്ട് ആണ് മൈഥിലിയുടെ ഭർത്താവ് സമ്പത്ത്. ഇരുവർക്കും ഒരു മകനുമുണ്ട്. കഴിഞ്ഞ ദിവസം നടിയുടെ ആദ്യ ചിത്രം ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ റീ റിലീസ് ചെയ്തിരുന്നു . കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്നത് നടിയുടെ ആദ്യ ചിത്രമാണ് . സോൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷമാണ് മെെഥിലി ചെയ്തത്.