
ഇന്നും സോഷ്യൽ മീഡിയിൽ ചർച്ചയാകുന്ന ഒരു കാര്യമാണ് നാഗചൈതന്യയും, സമാന്തയുമായുള്ള വിവാഹമോചന൦, ഇപ്പോൾ ഇരുവരുടെയും വിവാഹ മോചനത്ത് കുറിച്ച് നടനും നാഗചൈതന്യയുടെ അച്ഛനുമായ നാഗാർജ്ജുന പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനൊരു വെളിപ്പെടുത്തൽ.തന്റെ മകന്‍ വീണ്ടും സന്തുഷ്ടനാണെന്നും സന്തോഷത്തോടെ മുന്നോട്ട് പോവുകയാണെന്നുമാണ് നടന്‍ പറഞ്ഞത്. സാമന്തയുമായുള്ള ചൈതന്യയുടെ വിവാഹമോചനം തന്റെ മുഴുവന്‍ കുടുംബത്തിനെയും ബാധിച്ചിരുന്നു. അത് മറികടന്നത് അത്ര എളുപ്പമായിരുന്നില്ല.

തന്റെ വികാരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ചായ് പരമാവധി ശ്രമിച്ചു. പക്ഷേ അവന്‍ അസന്തുഷ്ടനല്ലെന്ന് അറിയാമായിരുന്നു, നാഗര്‍ജുന പറഞ്ഞത്, ചായ് വീണ്ടും അവന്റെ സന്തോഷം കണ്ടെത്തി. അവനിപ്പോള്‍ വളരെ സന്തുഷ്ടനാണ്. അതുപോലെയാണ് ഞാനും. അവനോ ഞങ്ങളുടെ കുടുംബത്തിനോ ഇതൊന്നും അത്ര എളുപ്പമുള്ള സമയമായിരുന്നില്ല. എന്റെ മകന്‍ തന്റെ വികാരങ്ങള്‍ ആരോടും കാണിക്കാറില്ല. പക്ഷേ, എനിക്കറിയാമായിരുന്നു അദ്ദേഹം അസന്തുഷ്ടനാണെന്ന് നടൻ നഗർജ്ജുന പറയുന്നു.
ശോഭിതയ്‌ക്കൊപ്പം ചായ് വീണ്ടും പുഞ്ചിരിക്കുന്നത് കാണാന്‍ കഴിഞ്ഞത് അതിശയകരമാണ്. ഒരു ദമ്പതിമാര്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നത് എന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. അതെല്ലാം മാറ്റമില്ലാതെ തുടരുന്നുവെന്നും നടന്‍ പറഞ്ഞു.












