ആ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിൽ നായികയായി അഭിനയിക്കേണ്ടിയിരുന്നത് ഞാൻ ആയിരുന്നു!

Namitha about Mammotty's movie
Namitha about Mammotty's movie

തെന്നിന്ത്യൻ സിനിമ പ്രേമികളെ ഇളക്കിമറിച്ച താരസുന്ദരിയായിരുന്നു നമിത. സിനിമയിൽ എത്തിയ നാൾ മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് നമിത, മലയാളത്തിലും താരം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ഒഴിവായി തന്റെ കുടുംബത്തിനൊപ്പം ജീവിക്കുകയാണ് താരം. സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നമിതക്കെതിരെ നിരവധി ഗോസിപ്പുകൾ ഉയർന്നിരുന്നു. കൂടെ അഭിനയിച്ച സഹതാരങ്ങളുടേയും നമിതയുടെയും പേര് ചേർത്ത് നിരവധി ഗോസിപ്പുകൾ ആണ് ഉയർന്ന് വന്നത്. എന്നാൽ അതൊന്നും താരം കാര്യമാക്കിയില്ല. ഗ്ലാമർ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ച താരം വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ല. സിനിമയിൽ നിന്ന് താരം വിട്ട് നിൽക്കുകയാണെങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം.

ഈ അവസരത്തിൽ മലയാളത്തിൽ ഒരു സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. സിദ്ദിഖ് സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തിൽ തന്നെയാണ് നായികയായി ക്ഷണിച്ചതെന്നും എന്നാൽ പിന്നീട ആ അവസരം നഷ്ട്ടപെടുകയായിരുന്നുവെന്നും തുറന്ന് പറയുകയാണ് നമിത. മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലറിൽ രംഭയുടെ സ്ഥാനത്ത് ആദ്യം വിളിച്ചിരുന്നത് തന്നെയാണെന്നും എന്നാൽ ആ സമയത്ത് തനിക്ക് പേർസണൽ മാനേജർ ഇല്ലാതിരുന്നതിനാൽ ആ അവസരം നഷ്ട്ടപെടുകയായിരുന്നുവെന്നും ആണ് നമിത ഇപ്പോൾ പറയുന്നത്. ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാഞ്ഞതിൽ തനിക്ക് ഒരുപാട് വിഷമവും ഉണ്ടായെന്നും താരം പറഞ്ഞു. അതെ സമയം ചിത്രത്തിന്റെ തമിഴ് പതിപ്പിൽ രംഭയുടെ സ്ഥാനത്ത് എത്തിയത് നമിത തന്നെ ആയിരുന്നു.

Namitha
Namitha
സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും നമിത പറഞ്ഞിരുന്നു.  പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഇത്തരം കാസ്റ്റിംഗ് കൗച്ചിന് വലിയ രീതിയിൽ ഇരയാകാറുണ്ട്. എന്നാൽ പലരും സിനിമയിലെ അവസരങ്ങൾ കൊതിച്ച് അതൊന്നും തുറന്ന് പറയാത്തതാണ്. ഇപ്പോൾ കാലം മാറി. തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞു പല പെൺകുട്ടികളും രംഗത്ത് വരാറുണ്ട്. എന്നാൽ ആൺകുട്ടികൾക്ക് ഇന്നും അതിനു നാണക്കേടാണ്. കാരണം ഒരു പുരുഷൻ ആയിട്ട് കൂടി തങ്ങളും ഇതിനു ഇര ആയിട്ടുണ്ടെന്ന് പുറം ലോകം അറിയുന്നതിന്റെ നാണക്കേടാകാം അതിന്റെ കാരണം.