
ഈ അടുത്തിടെയാണ് നടി നവ്യ നായര്‍ കൊച്ചിയില്‍ ‘മാതംഗി’ എന്ന പേരിലൊരു നൃത്തവിദ്യാലയം ആരംഭിച്ചത്, ഈ നൃത്ത വിദ്യാലയത്തിൽ കുട്ടികളും മുതിർന്നവരുമായി നിരവധി വിദ്യാർഥികൾ നൃത്ത പഠനം അഭ്യസിക്കാൻ എത്താറുണ്ട്, എന്നാല്‍ തന്റെ ഈ സ്വപ്നം യാഥാര്‍ഥ്യമാകുന്നതിനിടെ കോടതിയുടെ സ്റ്റേ അടക്കം പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നവ്യ ഇപ്പോള്‍. നൃത്ത വിദ്യാലയം ആരംഭിക്കാന്‍ പ്ലാന്‍ ഇട്ടപ്പോൾ , നാട്ടില്‍ നിന്നും കഴിയുന്നത്ര പേര് വരട്ടെ എന്ന് കരുതി ആ വിവരം എല്ലാവരോടുമായി താൻ പറഞ്ഞു,

എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല. മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്യ്തു. ആ മേഖലയിലെ താമസക്കാര്‍ പലരും മുതിര്‍ന്ന പൗരന്മാരാണെന്നും, അവരുടെ സ്വൈര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാന്‍ സാധ്യതയുണ്ട്ന്നും ആരോപിച്ച് നാട്ടുകാര്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങി, എന്ത് പ്രശ്മുണ്ടായാലും വരട്ടെ , അതൊക്കെ ഒഴിഞ്ഞുപോകാനായി പ്രാര്‍ത്ഥന മുടക്കിയില്ല. തന്റെ ശ്രമ ഫലത്താലും ഈശ്വരന്റെ അനുഗ്രഹത്താലും ഇന്ന് കാണുന്ന ‘മാതംഗി’ക്ക് പ്രാരംഭം കുറിച്ചു നവ്യ പറയുന്നു

ഇന്നും സ്കൂളിലേക്ക് കയറാൻ ഒരു വഴി അനുവദിക്കണം എന്ന തന്റെ ആവശ്യം നിറവേറ്റാൻ സാധിച്ചിട്ടില്ല. ഇത് എല്ലാ നാട്ടുകാരും ആണെന്ന് നവ്യ പറയുന്നില്ല, നാട്ടിലെ ഒരു വിഭാഗം മാത്രമാണ് മാതംഗിക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നത്, എന്തായാലും ഈ പ്രശ്ന൦ ഇപ്പോൾ പരിഹരിക്കപ്പെട്ടു. പ്ലോട്ടിന്റെ മറ്റൊരു വശത്ത് കൂടി പോകുന്ന റോഡിലേക്ക് വീടിന്റെ ദിശമാറ്റിയാണ് ആ പ്രശ്നം പരിഹരിച്ചത്, ഇനിയും ആര്‍ക്കും ഒരു ശല്യമുണ്ടാകാതെ മാതംഗി പ്രവര്‍ത്തിക്കുന്നുണ്ട് നവ്യ പറയുന്നു











