
മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായി സിബിമലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ അഞജന എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ എത്തിയ താരം. ചെറിയ ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലീടെ നവ്യ മലയാളത്തിൽ സജീവമാവുകയാണ്.

നവ്യ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ് ഇടയിക്കിടെ തന്റെ വീഡിയോയും, ഫോട്ടോകളും പോസ്റ്റ് ചെയ്യാറുമുണ്ട് എപ്പോഴിതാ ഇൻസ്റ്റഗ്രമിൽ പോസ്റ്റു ചെയ്ത ഫോട്ടോയ്ക്ക് താഴെ വിമർശനവുമായി എത്തിയ ആൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് നവ്യ നായർ.

‘കെട്ടിയോനെയും കളഞ്ഞ് പണം,ഫാൻസ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ. ജീവിതം ഒന്നോയുള്ളൂ.സന്തോഷമായിരിക്കണം’ എന്നതായിരുന്ന കമന്റ്. എന്നാൽ കമന്റിന് നവ്യ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.” ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്ന് അവസാന ലൈൻ സത്യമാണ് കെട്ടോ. ജീവിതം ഒന്നേയുള്ളൂ,സന്തോഷമായിരിക്കൂ.എന്തിനാ ദുഷിപ്പോക്കെ പറഞ്ഞ് നടക്കുന്നേ..” താരത്തിന്റ് കമന്റിനെ അനുകൂലിച്ച് നിരവധി പേരെത്തി.











