
അഭിനയിക്കുന്ന സിനിമകളുടെ കോസ്റ്റ്യൂമിൽ വലിയ ശ്രദ്ധ കൊടുക്കുന്ന താരമാണ് നയൻതാര. ഓരോ കഥാപാത്രത്തെയും കോസ്റ്റ്യൂമിലൂടെയും ഹെയർസ്റ്റെെലിലൂടെയും വ്യത്യസ്തമാക്കാൻ നയൻതാരയ്ക്ക് കഴിയാറുമുണ്ട്.
ഇതിന് പിന്നിൽ നയൻതാരയുടെ കോസ്റ്റ്യും ഡിസെെനറുടെ വലിയ പരിശ്രമമുണ്ട്. നയൻതാരയുടെ പല ശ്രദ്ധേയമായ സിനിമൾക്കും കോസ്റ്റ്യൂം ഡിസൈനറായത് അനു വർധനാണ്. ബില്ല, മുക്കുത്തി അമ്മൻ, ദർബാർ തുടങ്ങിയ സിനിമകളിലെല്ലാം നയൻതാരയ്ക്ക് വേണ്ടി അനു വർധൻ കോസ്റ്റ്യൂം ഡിസൈൻ ചെയ്തു നൽകി.

ഇതേക്കുറിച്ച് സംസാരിക്കുകയാണ് അനു വർധനിപ്പോൾ. കുമുദം എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അനു വർധൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ബില്ലയിൽ നായകൻ ആയെത്തിയത് അജിത് കുമാർ ആയിരുന്നു. ഈ ചിത്രത്തിൽ നയൻതാരയുടെ ബിക്കിനി ലുക്ക് ഡിസെെൻ ചെയ്തതിനെക്കുറിച്ച് അനു വർധൻ സംസാരിച്ചു.

വൾഗാരിറ്റിയും ഏസ്തെറ്റിക്സും തമ്മിൽ നേരിയ അതിർ വരമ്പുണ്ട്. ഈ സീനിൽ നയൻതാര സ്റ്റെെലിഷാണ്. ഇത് വൾഗറാകാമായിരുന്നു. പക്ഷെ നയൻതാര നന്നായി കൈകാര്യം ചെയ്തു. മേനി പ്രദർശനമായിരുന്നില്ല ആ സീനിന്റെ ഉദ്ദേശ്യം. അത് കൊണ്ടാണ് ബിക്കിനി സീൻ നന്നായതെന്നും അനു വർധൻ വ്യക്തമാക്കി. ബില്ലയ്ക്ക് മുമ്പും നയൻതാരയ്ക്കൊപ്പം താൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ ഈ സിനിമയിലാണ് തങ്ങൾ സുഹൃത്തുക്കളായി മാറിയതെന്നും അനു വർധൻ പറയുന്നു.
ആ ചിത്രത്തിന്റെ ഷൂട്ടിങ് മലേഷ്യയിൽ ആയിരുന്നു. ഷൂട്ടിംഗിന് മലേഷ്യയിൽ തങ്ങൾ ഒരുമിച്ചായിരുന്നു എന്നും ഒരു വ്യക്തിയെന്ന നിലയിൽ നയൻതാരയെ താൻ അടുത്തറിഞ്ഞു എന്നും എന്നാൽ പക്ഷെ മുമ്പ് വർക്ക് ചെയ്തിട്ടുണ്ടെങ്കിലും അന്ന് തങ്ങളുടെ സെൻസിബിലീറ്റീസ് വളരെ വ്യത്യസ്തമായിരുന്നു എന്നും അനു വർധൻ പറയുന്നു.
ബില്ലയ്ക്ക് ശേഷം നയൻതാരയും താനും പരസ്പരം വിശ്വസിക്കാൻ തുടങ്ങിയെന്നും അനു വർധൻ ഓർത്തു. ‘ശ്രീരാമ രാജ്യം’ എന്ന സിനിമയിൽ നയൻതാരയ്ക്ക് കോസ്റ്റ്യൂം ഡിസെെൻ ചെയ്തതിനെക്കുറിച്ചും അനു വർധൻ സംസാരിച്ചു. ഈ ചിത്രത്തിൽ നായകൻ ആയെത്തിയത് നന്ദമുരി ബാലകൃഷ്ണയാണ്. ഈ സമയത്താണ് നയൻതാര സിനിമാ രംഗം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഭക്തി സിനിമകൾ ചെയ്യുമ്പോൾ അവർ വ്രതമെടുക്കും ഒപ്പം തന്നെ ഭക്തി ഗാനങ്ങൾ കേൾക്കും. ഈ സിനിമ തനിക്ക് വലിയ ഉത്തരവാദിത്വമായിരുന്നു എന്നും അനു വർധൻ പറയുന്നു.
ബാപ്പു ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. സംവിധായകൻ വലിയ കലാകാരനാണ്. ഒരുപാട് പിരീയഡ് സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. തനിക്ക് വലിയ അവസരമായിരുന്നു അതെന്നും അനു വർധൻ വ്യക്തമാക്കി.
ആരംഭം’ എന്ന സിനിമയിലെ വെള്ള ഷർട്ട് ധരിച്ചുള്ള അതീവ ഗ്ലാമറസ് സീനിനെക്കുറിച്ചും അനു വർധൻ സംസാരിച്ചു. ഈ ചിത്രത്തിലും നയൻതാരയുടെ നായകൻ ആയെത്തിയത് അജിത് കുമാർ ആണ്. സ്ക്രിപ്റ്റിൽ എഴുതിയത് പോലെയാണ് അതിൽ കോസ്റ്റും ചെയ്തത്. നയൻതാരയാണ് ആക്ടർ. അവർ കംഫർട്ടബിൾ അല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. കുറേ ലുക്ക് നോക്കി. അതിൽ നടിക്ക് കംഫർട്ടബിൾ ആയത് ഇതായിരുന്നെന്ന് അനു വർധൻ ഓർത്തു.

അതുപോലെ തന്നെ ‘വിശ്വാസം’ സിനിമയിലെ നയൻതാരയുടെ സാരി വലിയ തോതിൽ ചർച്ചയായി മാറിയിരുന്നു. ശിവയുടെ സംവിധാനത്തിൽ എത്തിയ ഈ ചിത്രത്തിലും അജിത് കുമാർ ആയിരുന്നു നായകൻ. ഈ സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ആളുകൾ തനിക്ക് മെസേജ് അയച്ചു. മൂന്ന് ലുക്കാണ് നയൻതാരയ്ക്കുള്ളത്. മൂന്നും ഏറെ ശ്രദ്ധ നേടി. ഈ സാരിക്ക് ഒരുപാട് ഓർഡറുകൾ വന്നു എന്നും അനു വർധൻ ഓർക്കുന്നു.
മമ്മൂട്ടി സാറൊടൊപ്പം ചെയ്ത മലയാള സിനിമയിലും ലിനൻ സാരി ട്രെെ ചെയ്തിരുന്നു. ‘പുതിയ നിയമം’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി നയൻതാര മനോഹരമായ സാരിയിൽ എത്തിയത്. വിജയ് ചിത്രം ‘ബിഗിലി’ലെ ഗാനം രംഗത്തിൽ നയൻതാര ധരിച്ച പച്ച സാരി വൻ ശ്രദ്ധ നേടിയിരുന്നു. താൻ വേറെ കോസ്റ്റ്യൂം ആയിരുന്നു അയച്ചത്. പെട്ടെന്ന് കോൾ ചെയ്ത് ഒരു സാരി മാത്രം വേണമെന്ന് പറഞ്ഞു. സാരിയുടെ ഫോട്ടോ അയച്ചു. ഈ സാരി മതിയെന്ന് നയൻതാര പറഞ്ഞു. പച്ച സാരിയിൽ അടുത്തൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞാണ് നയൻതാര ആ സാരിയെടുത്തത്. ആ സാരിയുടുത്തുള്ള നയൻതാരയുടെ ഡാൻസ് വൻ ഹിറ്റായെന്നും അനു വർധൻ വ്യക്തമാക്കി.











