അൾട്രാ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി!’ഭ്രമയുഗം’ സിനിമ കാണാൻ വരുന്നവരോട് ഒരു അപേക്ഷ  നടൻ പറയുന്നു

നടൻ മമ്മൂട്ടിയുടെ ഭ്രമയുഗം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികളെല്ലാവരും തന്നെ, ഇപ്പോൾ ചിത്രത്തിന്റെ പ്രസ് മീറ്റിംഗിൽ പങ്കെടുത്ത മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രം പോലെ തന്നെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ്  രീതിയിലാണ് താരം മീറ്റിംഗിൽ എത്തിയിരിക്കുന്നത്, താരം വെള്ള ഷർട്ടും, കറുത്ത പാന്റ്സും ഒപ്പം കറുത്ത കൂളിംഗ് ഗ്ലാസും ധരിച്ചാണ് എത്തിയിരിക്കുന്നത്,

ഇപ്പോൾ താരത്തിന്റെ ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഫാൻസ്‌ പേജുകളിലാണ് പങ്കുവെച്ചിരിക്കുന്നതും ഒപ്പം വൈറൽ ആകുന്നതും. കൂടാതെ താരത്തിനൊപ്പം അർജുൻ അശോകനും, സംവിധായകൻ രാഹുൽ സദാശിവനും, സിദ്ധാർഥും കറുത്ത ഷർട്ടും വെള്ളമുണ്ടും ധരിച്ചെത്തിയിട്ടുണ്ട്, ഒപ്പം പ്രെസ് മീറ്റിംഗിൽ താരം പറയുന്നത് ശൂന്യമായ മനസോടു കൂടി വേണം ഭ്രമയുഗം  എന്ന ചിത്രം കാണാൻ .മമ്മൂട്ടി പറയുന്നു

മുൻ വിധിയോട് ചിത്രംകാണാൻ വന്നാൽ അത് ആസ്വാദനത്തെ ബാധിക്കാറുണ്ട്, കൂടാതെ ഈ സിനിമ കാണാൻ വരുന്നവരോട് തനിക്ക് ഒരു അപേക്ഷ ഉണ്ട് ഇതിന്റെ ട്രയിലർ കണ്ടവർക്ക് പലതും മനസിൽ തോന്നിക്കാണും എന്നാൽ  ഒരു കഥയും നിങ്ങൾ മനസിൽ വിചാരിക്കരുത്, കാരണം സിനിമ കണ്ടതിനു ശേഷം ഞങ്ങൾ അങ്ങനെ യാണ് കണ്ടത്, ഇങ്ങനെയാണ് കണ്ടത് എന്നുള്ള കാര്യങ്ങൾ ഒഴിവാക്കാൻ ആണ് , ശുദ്ധമായ മനസോടു വന്നു സിനിമ കാണൂ, നിങ്ങളെ ഭയപെടുതുന്നതോ , ആകുലപ്പെടുത്തുന്ന കാര്യങ്ങൾ ഒന്നും തന്നെ ഞാൻ പറയുന്നില്ല, നിങ്ങൾ സന്തോഷത്തോടെ, ശൂന്യമായ മനസോടു കൂടി സിനിമ കാണുക മമ്മൂട്ടി പറയുന്നു