സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം  വൈശാഖ്, മമ്മൂട്ടി ടീം വീണ്ടും പുതിയ പ്രോജക്റ്റുമായി എത്തുന്നു! ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ  

മലയാള സിനിമയിൽ  ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി, വൈശാഖ് ടീം വീണ്ടും ഒരു പുതിയ പ്രൊജെക്ടുമായി എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പോക്കിരി രാജ, മധുരരാജ  എന്നി ചിത്രങ്ങൾക്ക് ശേഷ൦ വൈശാഖ് സംവിധാനം ചെയ്യ്ത അടുത്ത മെഗാസ്റ്റാർ ചിത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്, ‘ടർബോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്, മിഥുൻ മാനുവൽ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ കോയമ്പത്തൂരിൽ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ  നിരവധി  താരനിരകൾ ആണ് അണിനിരക്കുന്നത്, ഈ ചിത്രത്തിനെ സംഗീതം ഒരുക്കിയിരിക്കുന്നത്  ജസ്റ്റിൻ വര്ഗീസ്

ഷബിർ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്, ചിത്രത്തിൽ  നായിക ആയി എത്തുന്നത് പാച്ചുവും അത്ഭുത വിളക്കിലൂടെയും ശ്രെദ്ധയായ അഞ്ജന ജയപ്രകാശ് ആണ്. മമ്മൂട്ടി, വൈശാഖ് കൂട്ടുകെട്ടിലെ ഈ ചിത്രം ഒരു സൂപ്പർഹിറ്റ് ആകുമെന്നാണ് സൂചനകൾ, മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു എന്നും പറയുന്നുണ്ട്,