
മമ്മൂട്ടി നായകനായ ജോഫിന്‍ ടി. ചാക്കോ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത് ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ഈ ചിത്രത്തിൽ നായിക ആയി എത്തിയത് നടി മഞ്ജു വാര്യരാണ്. പ്രീസ്റ്റില്‍ മഞ്ജു വാര്യരുടെ അനിയത്തി ജെസ്സിയായി എത്തിയത് നിഖില വിമല്‍ ആയിരുന്നു. പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നിഖില വിമല്‍. താൻ ആദ്യമായി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച ചിത്രമായിരുന്നു ദി പ്രീസ്റ്റ് നിഖില പറയുന്നു.

ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നിഖില വിമല്‍.അദ്ദേഹത്തിനോടൊപ്പം ആ സിനിമയിൽ അഭിനയിക്കുന്നതിന്റെയൊരു ടെന്‍ഷന്‍ ചെറുതായി എനിക്ക് ഉണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ഞാന്‍ നിഖില വിമല്‍ എന്ന് പറഞ്ഞ് പരിചയപ്പെടാന്‍ പോയി. അപ്പോൾ മമ്മുക്ക കസേരയില്‍ നിന്നെഴുന്നേറ്റ് എന്റെ പേര് മമ്മൂട്ടി, എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി. കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്‌നിക് ഞാന്‍ അവിടെ കണ്ടു. ശരിക്കും പറഞ്ഞാൽ ആ ലൊക്കേഷൻ തന്നെ കൂൾ ആയി എന്ന് തന്നെ പറയാം , ഞാൻ എന്റെ ടെൻഷൻസ് എല്ലാം മാറ്റിവെച്ചു എന്ന് തന്നെ പറയാം നിഖില വിമൽ പറയുന്നു.












