തന്റെ പുതിയ ചിത്രം പച്ചമാങ്ങയെ തെറ്റായി വിലയിരുത്തുന്നു!! നടി സോന

pachamanga-movie

നടി സോനയും പ്രതാപ് പോത്തനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് പച്ചമാങ്ങ, ജയേഷ് മൈനാഗപ്പള്ളയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ ട്രൈലെർ റിലീസ് ആയപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ മോശം രീതിയിലുള്ള കമെന്റുകൾ ആണ് വന്നിരുന്നത്, ദാമ്പത്യ ജീവിതത്തിന്‍റെ കെട്ടുറപ്പും നന്മ തിന്മകളുടെ വിശകലനം ചെയ്യുന്ന കഥാന്തരീക്ഷത്തില്‍ നിർമ്മിക്കുന്ന മലയാള ചിത്രമാണ് പച്ചമാങ്ങ.

Prathap Pothan, Sona in Pachamanga Movie Stills

ജയേഷ് മൈനാഗപ്പള്ളി തിരകഥയും സംവിധാനവും നിർവഹിച്ച ഈ സിനിമയില്‍ പ്രതാപ് പോത്തനാണ് നായകൻ.തെന്നിന്ത്യന്‍ നടി സോനയാണ് നായിക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഫുള്‍മാര്‍ക്ക് സിനിമാ ബാനറില്‍ ജയേഷ് തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന ഈ സിനിമ പോള്‍ പൊന്മാണി,ജെഷീദ ഷാജി എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഈ സിനിമയുടെ കഥ ഒരുക്കിയത്.തെനിന്ത്യൻ താരം സോനയെയും പ്രതാപ് പോത്തനെയും കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ജൂനിയർ താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കാണാം.

കടപ്പാട്