ഇതില്‍ കൂടുതല്‍ എന്ത് വേണം..! മകള്‍ തന്നോട് പറഞ്ഞ ആ വാക്കുകള്‍ പങ്കുവെച്ച് അമൃത സുരേഷ്!!

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്, പിന്നീട് മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്തും താരം തന്റെ മികവ് തെളിയിച്ചു. സ്വന്തമായി ഒരു മ്യൂസിക് ബാന്റും ഇന്ന് അമൃതയ്ക്ക് ഉണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ മകള്‍ അവന്തിക തനിക്ക് തന്ന കത്ത് പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നടന്‍ ബാലയുടേയും അമൃതയുടേയും മകളായ അവന്തികയെ പ്രേക്ഷകര്‍ക്കും വളരെ ഇഷ്ടമാണ്. പാപ്പു എന്നാണ് ഈ കുട്ടിത്താരത്തെ വിളിക്കുന്നത്. ബാലയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി എങ്കിലും മകള്‍ക്കൊപ്പം ഇപ്പോള്‍ സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത. കൂട്ടായി ഇപ്പോള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഉണ്ട്.

ഇപ്പോഴിതാ മകള്‍ പാപ്പു തനിക്ക് വേണ്ടി എഴുതി കത്തിലെ വാക്കുകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത. മേല്‍വിലാസത്തില്‍ അവന്തിക എന്ന് എഴുതിയിട്ടുണ്ട്. ഈ ലോകത്തിലെ ഏറ്റവും മികച്ച അമ്മയും സ്ത്രീയും ശക്തയായവളും നല്ല ഗായികയും സുന്ദരിയും എല്ലാം തന്റെ അമ്മയാണെന്നാണ് പാപ്പു അമൃതയ്ക്ക് എഴുതിയ കത്തില്‍ കുറിച്ചിരിക്കുന്നത്.

കത്തിന്റെ അവസാന ഭാഗത്ത് അമ്മയ്ക്ക് ഒരു ഉമ്മയും പ്രിയപ്പെട്ട പാപ്പു കരുതി വെച്ചിട്ടുണ്ട്. ഇതില്‍പരം തനിക്ക് ഇനി എന്ത് വേണം.. എന്ന് കുറിച്ചുകൊണ്ടാണ് പാപ്പു തനിക്ക് സമ്മാനിച്ച ഈ കത്തിന്റെ ഫോട്ടോ അമൃത സുരേഷ് പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

അമൃത സുരേഷിന്‌റെ യൂട്യൂബ് ചാനല്‍ വഴിയാണ് പാപ്പുവിനെ കുറിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. പാപ്പുവിന്‌റെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറെയാണ്.