ഇന്നത്ത് കാലത്ത് പ്രണയം പോലെയല്ല അന്നത്ത് കാലത്ത് പ്രണയം! പ്രണയത്തിനു വേണ്ടി ഒരുപാട് അടികൊണ്ടിട്ടുണ്ട്; പൊന്നമ്മ ബാബു

ഇന്ന് പ്രണയം എല്ലാവര്കും ഒരു സമയം പോക്കൽ ആണല്ലോ, ഇന്നത്തെ പ്രണയം പോലെയല്ല അന്നത്ത് പ്രണയം നടി പൊന്നമ്മ ബാബു പറയുന്നു, തന്റെ പ്രണയ വിവാഹത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇന്നത്തെ കാലത്തേ പ്രണയം പോലെ അല്ലല്ലോ അന്നത്തെ കാലത്തേ പ്രണയം. അന്നത്തെ കാലത്തേ പ്രണയം എന്ന് പറഞ്ഞാൽ നമ്മൾ ചങ്ക് പറിച്ചുകൊണ്ട് കൂടെ നിക്കുമല്ലോ,നടി പൊന്നമ്മ ബാബു പറയുന്നു.

എന്റെ പ്രണയത്തിനു വേണ്ടി ഞാൻ കുറെ അടിയൊക്കെ മുൻപേ വാങ്ങിയിരുന്നു. കൊച്ചു പ്രായമല്ലേ നമ്മൾക്കും ആ പ്രണയത്തിനു വേണ്ടി പിടിച്ച പിടിയാലേ നിൽക്കും.ആരും പറഞ്ഞാൽ ഒന്നും മനസിലാകില്ല. അങ്ങനെ പെട്ടെന്ന് ഒരു കല്യാണം ഒക്കെ കഴിക്കേണ്ടി വന്നു ആ പ്രായത്തിൽ. ഒരു വര്ഷം കൊണ്ടാണ് സ്നേഹവും കാര്യങ്ങളും ഉണ്ടായത്. എന്നാൽ വീട്ടിൽ അറിഞ്ഞപ്പോൾ വലിയ വിഷയങ്ങൾ ഉണ്ടായി. കൊടുങ്കാറ്റ് ആയി.

ഞാൻ കുഞ്ഞു കൊച്ചല്ലേ. അതുകൊണ്ടുതന്നെ അമ്മ അറിഞ്ഞപ്പോൾ എന്നെ കുറെ അടിച്ചു. നിസ്സാര അടിയൊന്നും അല്ല വാങ്ങിയത്. എന്നാൽ എന്തൊക്കെ ചെയ്താലും പ്രണയിച്ച ആൾക്ക് വേണ്ടി നമ്മൾ നിൽക്കുമല്ലോ. അങ്ങനെ കാലം ഇവിടെ വരെ എത്തിച്ചു നടി പറയുന്നു. കുറേ വർഷങ്ങൾ കുടുംബിനി ആയിരുന്നു. അത്ര സന്തോഷം എന്ന് പറയാൻ ആകില്ല. കഷ്ടപ്പാടൊക്കെ ആയിരുന്നു. കാരണം ഈ മൂന്ന് മക്കളെയും വളർത്തണം. കഞ്ഞി വയ്ക്കണം ,കറി വയ്ക്കണം. ഇന്നത് ആലോചിചിക്കുമ്പോൾ എനിക്ക് എന്നെ കുറിച്ച് തന്നെ അത്ഭുതവും, അഭിമാനവും തോന്നും താരം പറയുന്നു.