ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി പൂനം പാണ്ഡെ അന്തരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ നിറഞ്ഞത്. താരത്തിന്റെ തന്നെ ഒഫീല്യല് അക്കൗണ്ടിലൂടെയാണ് മരണവാര്‍ത്ത സോഷ്യലിടത്ത് പ്രചരിച്ചത്. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കൊടുവിലാണ് താരം ജീവനോടെയിരിക്കുന്നെന്ന് വ്യക്തമാക്കിയത്. സെര്‍വിക്കല്‍ കാന്സെറിനെതിരായ ബോധവത്കരണമായിട്ടാണ് താരം അങ്ങനെയൊരു സാഹസത്തിന് ഒരുങ്ങിയതെന്നും താരം വിശദമാക്കിയിരുന്നു.

പിന്നാലെ താരം രൂക്ഷമായ വിമര്‍ശനത്തിന് ഇരയായിരുന്നു. വിമര്‍ശനം നിറയുന്നതിനിടെ വൈകാരിക കുറിപ്പ് പങ്കിട്ടിരിക്കുകയാണ് താരം. തന്നെ വെറുത്താലും വിമര്‍ശിക്കുന്നവര്‍ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.

സെര്‍വിക്കല്‍ കാന്‍സറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റും താരം പങ്കുവച്ചു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത് പങ്കുവെക്കണമെന്നും താരം പറയുന്നു. ‘എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’, എന്നു പറഞ്ഞാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Home Film News











