മകളെ വാരി പുണർന്ന് പൃഥ്വിരാജും സുപ്രിയയും ; താരപുത്രിയുടെ ചിത്രങ്ങൾ വൈറലാവുന്നു

താരങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചാല്‍ അവരെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ട് വരാതെ ശ്രദ്ധിക്കുന്നവരാണ് ഇപ്പോള്‍ കൂടുതൽ പേരും. മലയാള സിനിമയില്‍ നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനുമാണ് ഇക്കാര്യത്തില്‍ മലയാള സിനിമയിൽ വളരെ കാര്‍ക്കശ്യക്കാരായിട്ടുള്ളത്. മകളുടെ വരവോടെയാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടായത്. അവള്‍ക്ക് മുന്നില്‍ മാത്രമാണ് താന്‍ തോറ്റ് കൊടുക്കാറുള്ളതെന്നും പൃഥ്വിരാജ് മുൻപ്  വ്യക്തമാക്കിയിരുന്നു.

റിമോട്ടിന് വേണ്ടി വാശി പിടിക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും പറയാതെ അവള്‍ക്ക് വിട്ടുകൊടുക്കും. അവളോട് എന്ത് പറയാനാണെന്നായിരുന്നു മുന്‍പൊരിക്കല്‍ പൃഥ്വി ചോദിച്ചത്. മകള്‍ അലംകൃതയെ സിനിമയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളിലേക്ക് കൊണ്ട് വരാന്‍ ഇതുവരെയും താരദമ്പതിമാര്‍ ശ്രമിച്ചിട്ടില്ല.

അഭിമുഖങ്ങളിലെല്ലാം അലംകൃതയെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമാണ് മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ പങ്കിടാറുള്ളത്. ഒരുമിച്ച് ഫാമിലി ഫോട്ടോ എടുത്താല്‍ പോലും മകളുടെ മുഖം മറച്ച് പിടിക്കുകയാണ് താരദമ്പതികൾ പതിവായി ചെയ്യുന്നത്. എന്നിരുന്നാലും എല്ലാ വർഷവും സെപ്റ്റംബര്‍ എട്ടാം തീയ്യതി മാത്രം മകളുടെ ചിത്രങ്ങള്‍ പുറത്ത് വിടുകയും മകളെ കുറിച്ച് പറഞ്ഞും താരങ്ങള്‍ എത്താറുണ്ട്.

അലി എന്ന് വിളിക്കുന്ന അലംകൃതയുടെ ഈ കഴിഞ്ഞ ജന്മദിനത്തിൽ പിറന്നാളിനോട് അനുബന്ധിച്ച് മകളെ കുറിച്ച് വാചാലരായി സുപ്രിയ മേനോനും പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എല്ലാ വര്‍ഷവും ഉള്ളത് പോലെ ഇത്തവണയും അലിയുടെ ജന്മദിനത്തിന് മകളുടെ ചിത്രവുമായിട്ടാണ് താരദമ്പതിമാര്‍ എത്തിയത്.

പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പമായി ചിരിച്ച് പോസ് ചെയ്ത അലംകൃതയുടെ ഫോട്ടോ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.’പ്രിയപ്പെട്ട ആലിക്കുട്ടാ, നിനക്കിപ്പോള്‍ 10 വയസായി. വൗ, എത്ര പെട്ടെന്നാണ് കാലം കടന്നു പോയത്. ജീവിതത്തെക്കുറിച്ച് ഞങ്ങള്‍ നിന്നെ പഠിപ്പിക്കുന്നതില്‍ നിന്നും നീ ഞങ്ങളെ പഠിപ്പിക്കുന്നതിലേക്ക് വളര്‍ന്നിരിക്കുന്നു. നിന്നില്‍ നിന്നും എന്തെങ്കിലുമൊരു പുതിയ കാര്യം എല്ലാദിവസവും ഞാന്‍ പഠിക്കാറുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു അനുഗ്രഹമാണ് നീ എന്നത് നിസംശയം പറയാം. നിന്നെ കുറിച്ചോര്‍ത്ത് മമ്മയ്ക്കും ഡാഡയ്ക്കും അഭിമാനമാണ് തോന്നാറുള്ളത്. നിന്റെ വളര്‍ച്ച ഇങ്ങനെ നോക്കി കാണാനാവുന്നതില്‍ സന്തോഷമാണ് ഞങ്ങള്‍ക്ക്. ദയയും സഹാനുഭൂതിയും എന്നും കൂടെയുണ്ടാവണം. മറ്റൊരു ലോകത്ത് നിന്ന് നിന്റെ വളര്‍ച്ച ഡാഡിയും നോക്കിക്കാണുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുന്നേറുക. നിന്റെ മമ്മയാവാന്‍ കഴിഞ്ഞതില്‍ എനിക്കൊരുപാട് സന്തോഷമുണ്ടെന്നും’ കുറിച്ചുകൊണ്ടാണ് മകള്‍ക്ക് ആശംസ നേര്‍ന്ന് കൊണ്ട് സുപ്രിയ എത്തിയത്.

‘ഹാപ്പി ബര്‍ത്ത് ഡേ സണ്‍ഷൈന്‍. ഈ ലോകത്ത് നിന്റെ 10 വര്‍ഷങ്ങള്‍. ഒരു കുടുംബത്തിന്റേതായ പല കാര്യങ്ങളും നീ ഞങ്ങള്‍ക്ക് കാണിച്ച് തന്നു. മമ്മയ്ക്കും ഡാഡയ്ക്കും എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനമാണ്. നല്ലൊരു മനുഷ്യനായി നീ വളരുന്നതില്‍ സന്തോഷം. ഡാഡയുടെയും മമ്മയുടെയും ബ്ലോക്ക് ബസ്റ്ററായി തുടരുക. വരും വര്‍ഷങ്ങളില്‍ നീ കൂടുതല്‍ മികച്ചതായി വരുന്നതിന് കാത്തിരിക്കുന്നു.’ എന്നാണ് മകള്‍ക്ക് ജന്മദിന സന്ദേശമായി പൃഥ്വിരാജ് കുറിച്ചത്.

സുപ്രിയയുടെയും പൃഥ്വിയുടെയും പോസ്റ്റിന് താഴെയായി അലംകൃതയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. ഇപ്പോഴെങ്കിലും താരപുത്രിയുടെ മുഖം വ്യക്തമായി കാണാന്‍ സാധിച്ചല്ലോ എന്ന സന്തോഷമാണ് പല ആരാധകരും പങ്കുവെച്ചത്. ഇത് പൃഥ്വിയുടെ ഫീമെയില്‍ വേര്‍ഷനാണെന്നായിരുന്നു കുറേപേര്‍ പറഞ്ഞത്. സുപ്രിയയെ പോലെയാണെന്നുള്ള കമന്റുകളുമുണ്ട്.

2011 ലാണ് സുപ്രിയ മേനോനും പൃഥ്വിരാജും വിവാഹിതരാവുന്നത്. ശേഷം 2014 സെപ്റ്റംബറിലായിരുന്നു താരദമ്പതിമാര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനന വിവരം പുറം ലോകത്തോട് പറഞ്ഞെങ്കിലും മകളെ ക്യാമറ കണ്ണില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു ദമ്പതികൾ. എല്ലാ വര്‍ഷവും അലംകൃതയുടെ ജന്മദിനത്തിനാണ് ചിത്രങ്ങള്‍ പുറത്ത് വരാറുള്ളത്. ഇത്തവണ വിദേശത്ത് നിന്നുമുള്ള ചിത്രങ്ങളാണ് പങ്കു വെച്ചത്. മകളുടെ സ്വകാര്യത മാനിച്ചാണ് തങ്ങള്‍ അങ്ങനൊരു തീരുമാനം എടുത്തതെന്നും അതുപോലെ മകളെ സിനിമ കാണിക്കുന്നതിനെ കുറിച്ചുമൊക്കെ വ്യക്തമായ പ്ലാനുകള്‍ താരദമ്പതിമാര്‍ക്കുണ്ട് എന്നും മുൻപ് ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്.