
മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന താരമാണ് പൃഥ്വിരാജ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേഷകരെല്ലാം, ഇപ്പോൾ പൃഥ്വിരാജ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്, മലയാളത്തിലെ മികച്ച നടന്മാരിലൊരാണ് മമ്മൂട്ടി. മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും ഈ പ്രായത്തില്‍ വ്യത്യസ്തമായ കഥകള്‍ ചെയ്തുകൊണ്ട് സ്വയം പുഷ് ചെയ്യില്ലാ, സിനിമകള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുന്ന നടനാണ് അദ്ദേഹം, മമ്മൂട്ടിയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു.
തനിക്ക് മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്രായമാകുമ്പോള്‍ അദ്ദേഹം ചെയ്തതുപോലെ സിനിമകളില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ കഴിയണമെന്നാണ് ആഗ്രഹ൦ പൃഥ്വിരാജ് പറയുന്നു. സിനിമയോട് അദ്ദേഹത്തിനുള്ള പാഷന്‍ അത്രത്തോളമാണ് , അത് എല്ലാവരും കണ്ടുപഠിക്കേണ്ട ഒന്നാണ്. എങ്ങനെയാണ് ഒരു മനുഷ്യന് ഇപ്പോഴും ഓരോ സിനിമയിലും തന്റെ പരിധികളെ പുഷ് ചെയ്തുകൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കുന്നത് , മമ്മൂക്കയെ കാണുമ്പോള്‍ തനിക്ക് അങ്ങനെ തോന്നിപ്പോകും, പൃഥ്വിരാജ് പറഞ്ഞു.
ഇന്നും മികച്ച സിനിമകള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ ശ്രമിക്കുകയാണ് അദ്ദേഹം. ഇന്ത്യയില്‍ മറ്റൊരു നടനും ഇതുപോലെ ഉണ്ടാകില്ല. ഏത് ഇന്‍ഡസ്ട്രി എടുത്ത് നോക്കിയാലും മമ്മൂട്ടി സാറിനെപ്പോലൊരു നടനെ കാണാന്‍ സാധിക്കില്ല. എനിക്ക് മമ്മൂട്ടി സാറിന്റെ ഇപ്പോഴത്തെ പ്രായമാകുമ്പോള്‍ അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ എനിക്കും ചെയ്യാന്‍ കഴിയണം എന്ന് മാത്രമാണ്, പൃഥ്വിരാജ് പറഞ്ഞു. അതേസമയം രഞ്ജിത് സംവിധാനം നന്ദനത്തിലൂടെ സിനിമാലോകത്ത് കാലെടുത്തുവെച്ച നടനാണ് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വി, വാസ്തവം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.











