പൃഥ്വിരാജ് സുപ്രിയക്ക് മുന്നിൽ വെച്ച അൺഫെയർ ഡിമാൻഡ് ; പല പെൺകുട്ടികളും ഒന്ന് മടിക്കും

തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ഭാവിയില്‍ താന്‍ എന്താവും എന്നതിനെക്കുറിച്ചും  മുൻപ് പൃഥ്വിരാജ് തന്നെ അഭിമുഖങ്ങളിൽ കൂടി തുറന്നു പറഞ്ഞിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ താന്‍ അതൊക്കെ നേടിയെടുക്കുമെന്നും പറഞ്ഞത് പോലെ തന്നെ സംവിധായകനായും നിര്‍മ്മാതാവായും ഗായകന്‍ ആയിട്ടുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ് താരം.

അന്ന് തന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പൃഥ്വിരാജ് തുറന്ന് പറയുകയുണ്ടായി. അക്കാലത്ത് കൂടെ അഭിനയിക്കുന്ന നടിമാരുടെ പേരിനൊപ്പം പൃഥ്‌വിരാജിന്റെ പേരും ചേര്‍ത്ത് കഥകള്‍ വരുമായിരുന്നു. എന്നാല്‍ അവരുമായി അങ്ങനെയൊരു ബന്ധം ഒരിക്കലും തനിക്ക്  ഉണ്ടാവുകയില്ലെന്നും തന്റെ ഭാര്യയാവാന്‍ പോകുന്ന പെണ്‍കുട്ടി എങ്ങനെയായിരിക്കണം എന്നും നടന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലാവുകയാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെയാണ് ; ‘തന്റെ കൂടെ അഭിനയിച്ച എല്ലാ നായികമാര്‍ക്കും തന്റെ ഒരു ജീവിത പങ്കാളി ആവാന്‍ മാത്രം ശേഷി ഉണ്ടോന്ന് തനിക്ക് അറിയില്ല എന്നാണ് പൃഥ്‌വിരാജ് പറഞ്ഞത്. കാരണം എന്തെന്നാൽ ഈ നായികമാരൊക്കെ താന്‍ ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരു നാൽപ്പത് ദിവസം രാവിലെ മുതല്‍ വൈകുനേരം വരെ കാണുവരാണ്. അത് കഴിഞ്ഞ് തങ്ങള്‍ ശരി ഓക്കെ ബൈ’ എന്ന് പറഞ്ഞാല്‍ പിന്നെ ഒരു ഒന്നു രണ്ട് വര്‍ഷം കഴിഞ്ഞിട്ട് ആവും പിന്നെ അവരെ വീണ്ടും കാണുക. വളരെ നീണ്ട കാലയളവ് ഒരു പെണ്‍കുട്ടിയുമായി പരിചയം നിലനിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ തനിക്ക് പ്രണയിക്കാനൊക്കെ പറ്റൂ എന്നും താൻ ഇതിനു മുന്‍പ് തന്നെ അഡ്മിറ്റ് ചെയ്തിട്ടുള്ളതാണ് തന്റെ സങ്കൽപം എന്നും പൃഥ്‌വിരാജ് പറയുന്നു.

തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന പെണ്‍കുട്ടി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം അല്ലെങ്കില്‍ ആ കുട്ടിയുടെ മുകളില്‍ താന്‍ വയ്ക്കാന്‍ പോകുന്ന അൺഫെയർ ഡിമാന്‍ഡ് എന്ന് പറയുന്നത് തന്റെ ജീവിതത്തിലെ സെക്കന്റ് പ്രയോരിറ്റി ആയിരിക്കും ആ കുട്ടി എന്നതാണ് എന്നും പൃഥ്‌വിരാജ് വെളിപ്പെടുത്തിയിരുന്നു .

കാരണം എന്തെന്നാൽ തന്റെ ജീവിതാവസാനം വരെ തന്റെ ജീവിതത്തിലെ ഫസ്റ്റ് പ്രയോരിറ്റി എന്ന് പറയുന്നത് സിനിമായിരിക്കും. അപ്പോള്‍ അതിന് തയാര്‍ ആവുക എന്ന് പറയുന്നത് അത്ര എളുപ്പം അല്ല. അത് ഒരു ഫെയര്‍ ഡിമാന്‍ഡ് അല്ല. പക്ഷെ അതിനു തയ്യാറായാല്‍ മാത്രമേ ഇപ്പോഴത്തെ തന്റെ മാനസികാവസ്ഥയില്‍ ഒരു പെണ്‍കുട്ടിക്ക് തന്റെ ജീവിതത്തില്‍ ചാന്‍സ് ഉള്ളു. പക്ഷെ ഒരു കാര്യം ഉറപ്പ് പറയാന്‍ സാധിക്കുന്നത് കല്യാണം കഴിഞ്ഞാല്‍ താന്‍ ഒരു വണ്‍ വുമണ്‍ മാന്‍ ആവാനാണ് സാധ്യതയെന്നാണ്’.

“താന്‍ മിക്കവാറും ഒരു വണ്‍ വുമണ്‍ മാന്‍ ആയിരിക്കും. പക്ഷെ താന്‍ നേരത്തെ പറഞ്ഞത് പോലെ തന്റെ ആദ്യ പ്രണയം സിനിമ ആയിരിക്കും”. എന്നുമാണ് അന്ന് നടൻ പൃഥ്വിരാജ് പറഞ്ഞത്.

അത്ര വര്‍ഷം മുന്‍പേ ഈ മനുഷ്യന് ദീര്‍ഘവീക്ഷണം ഉണ്ടായിരുന്നു. ബാക്കി ഉള്ളവന്‍ ഇവിടെ നാളത്തെ കാര്യങ്ങള്‍ പോലും പ്ലാന്‍ ഇല്ലാതെ നില്‍ക്കുന്നത് ആണ് യാഥാര്‍ഥ്യമെന്ന് പറഞ്ഞാണ് ഒരാള്‍ പൃഥ്വി രാജിന്റെ ഈ വീഡിയോ വീണ്ടും വൈറലായപ്പോൾ കമന്റിലൂടെ കുറിച്ചത്. അതേസമയം മലയാള സിനിമയുടെ ഭാവിയെ കുറിച്ച് നടന്‍ പൃഥ്വിരാജ് നടത്തിയ പ്രവചനങ്ങള്‍ മുന്‍പ് വലിയ തോതില്‍ പരിഹാസങ്ങള്‍ നേടിയിരുന്നു. നടനെ പലരും അന്ന് കളിയാക്കിയതും വായില്‍ തോന്നിയത് വിളിച്ചു പറയുന്ന മണ്ടന്‍ എന്ന നിലയിലാണ്. ചിലര്‍ താരത്തെ രാജപ്പന്‍ എന്നും പരിഹസിച്ചു വിളിക്കാറുണ്ട്. എന്നാല്‍ പക്ഷെ കാലം മാറിയതോടെ നടൻ പൃഥ്വിരാജ് പറഞ്ഞതൊക്കെ അതുപോലെ തന്നെ മലയാള സിനിമയിൽ സംഭവിച്ചു. നടൻ എന്നതിൽ ഉപരിയായി സംവിധായകനായും നിർമ്മാതാവായും ഒക്കെ പൃഥ്‌വിരാജ് മലയാള സിനിമയിൽ തന്റെ ഉറച്ച വീക്ഷണം ഉറപ്പിച്ച് മുന്നോട്ട് പോവുകയാണ്.

അതേസമയാണ് അടുത്ത് പരിചയപ്പെട്ടു പിന്നീട് പ്രണയിച്ചു വിവാഹം കഴിച്ചവരാണ് പൃഥ്‌വിരാജ്ഉം സുപ്രിയയും . വിവാഹ ശേഷം പൃഥ്‌വിരാജിന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ എല്ലാ പിന്തുണയോടെയും സുപ്രിയ ഒപ്പമുണ്ട്  .