ആർ ആർ ആർ നെയും മറികടന്ന് പുഷ്പ 2 പ്രീ സേൽ ബുക്കിംഗ്

Pushpa 2 over RRR
Pushpa 2 Over RRR

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച സിനിമയാണ് പുഷ്‍പ 2. അതിന് തെളിവാണ് ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ്. ബാഹുബലി 2, ആർ ആർ ആർ, കെജിഎഫ്, ലിയോ, കൽക്കി തുടങ്ങിയ സിനിമകളുടെ നിലവിലെ എല്ലാ പ്രീ സെയിൽസ് റെക്കോർഡുകളും മറികടന്നിരിക്കുകയാണ് ‘പുഷ്പ2’. ചിത്രത്തിൻ്റെ ലോകമെമ്പാടുമുള്ള പ്രീ-സെയിൽസ് 110 കോടിയും കടന്നിരിക്കുകയാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.പുഷ്പ 2 വിന്റെ സ്വീകരണം ഇത്രത്തോളമായതിനാൽ പുഷ്പ 3 ഉണ്ടാകുമെന്നാണ് സംവിധായകൻ സുകുമാർ അവകാശപ്പെടുന്നത് .

കേരളത്തിൽ ‘പുഷ്പ2’ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ് നേടിയിരുന്നു. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ നാളെ ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിലാണ് എത്താനൊരുങ്ങുന്നത്. കേരളത്തിൽ 500 സ്ക്രീനുകളിൽ ചിത്രമെത്തും. പുലർച്ചെ നാല് മണിക്കാണ് ചിത്രത്തിന്‍റെ ആദ്യ ഷോ. പുഷ്പരാജിന്‍റെ രണ്ടാം വരവിനായി ഏറെ ആവേശത്തിലാണ് അല്ലു ആരാധകര്‍.

ഹോളിവുഡ് സ്റ്റാൻഡേർഡിൽ ട്രൂ ഓഡിയോ എക്സ്പീരിയൻസ് നൽകുന്ന രീതിയിലാണ് പുഷ്പ 2 വിന്റെ മേക്കിങ്.
തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്. പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.പുഷ്പ 2 വിലെ അഭിനയ മികവിന് തനിക്കും ദേശിയ അവാർഡ് ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് താരം രശ്‌മിക മന്ദന. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രഹ്മാണ്ഡ ചിത്രമായി പുഷ്പ 2 തങ്കലിപികളിൽ ഇടം പിടിക്കും എന്ന വാശിയിലാണ് ആരാധകർ .

പുഷ്പ 2 വിന്റെ കഥയും തിരക്കഥയും , സംവിധാനവും നിർവഹിക്കുന്നത് സംവിധായകൻ സുകുമാർ ബന്ദ്റെഡ്ഡിയാണ്. നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലിഎന്നിവരാണ് നിർമാണം . സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.