ഇനി 5 സ്റ്റാര്‍ സുരക്ഷയില്‍ രാജേഷ് മാധവന്‍!! 20 ലക്ഷത്തിന്റെ ആഢംബര കാര്‍ സ്വന്തമാക്കി താരം

നായകനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ പുതിയ ആഢംബരകാറും സ്വന്തമാക്കി നടന്‍ രാജേഷ് മാധവന്‍. സ്‌കോഡയുടെ എസ്‌യുവി കുഷാക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ കാര്‍ സ്വന്തമാക്കിയ സന്തോഷം താരം തന്നെ സോഷ്യലിടത്ത് പങ്കുവച്ചിട്ടുണ്ട്. കാര്‍ എടുക്കാനെത്തിയ വീഡിയോയാണ് താരം പങ്കുവച്ചത്.

കുഷാക്കിന്റെ 1.5 സ്‌റ്റൈല്‍ ടിഎസ്‌ഐ ഓട്ടോമാറ്റിക് മോഡലാണ് രാജേഷ് മാധവന്‍ സ്വന്തമാക്കിയത്. കൊച്ചിയിലെ ഇവിഎം സ്‌കോഡയില്‍ നിന്നാണ് താരം കാര്‍ വാങ്ങിയത്. കുഷാക്കിന്റെ സ്‌റ്റൈലും സുരക്ഷയുമാണ് ആകര്‍ഷിച്ചതെന്നും താരം പറഞ്ഞു.

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയിട്ടുണ്ട് കുഷാക്. സ്‌കോഡ 2.0 പ്രോജക്ടിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ വാഹനമാണ് കുഷാക്. എംക്യുബിഎ സീറോ ഇന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ആദ്യ വാഹനമാണ്. കുഷാക്കിന്റെ 1.5 ലീറ്റര്‍ മോഡലാണ് നടന്‍ സ്വന്തമാക്കിയത്. 110 കിലോവാട്ട് കരുത്തുള്ള വാഹനത്തില്‍ 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ ബോക്‌സാണ് ഉപയോഗിക്കുന്നത്. ഏകദേശം 19.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് രാജേഷ് മലയാള സിനിമയിലേക്കെത്തിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുമ്പളങ്ങി നൈറ്റസ് തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു രാജേഷ്. രാജേഷ് മാധവന്‍ നായകനായെത്തിയ സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും റീലീസിന് ഒരുങ്ങിയിരിക്കുകയാണ്.