
അഭിഷേക് ശർമ്മയ ബോളിവുഡ് താരം അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന പുത്യ സിനിമയാണ് രാം സേതു. ഇപ്പോഴിതാ രാം സേതുവിന്റെ പുതിയ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അക്ഷയ് കുമാർ ചിത്രത്തിൽ ഒരു പുരാവസ്തു ഗവേഷകമായാണ് എത്തുന്നത്. നേരത്ത് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള അക്ഷയ് കുമാറിന്റെ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. പോസ്റ്ററിനി മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ജാക്വലിൻ ഫെർണാണ്ടസ്, നുഷ്രത്ത് ബറൂച്ച എന്നിവരാണ് ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികമാരായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസ്,
ആമസോൺ പ്രൈം വീഡിയോ എന്നിവയുടെ കൂടെ ഹോം ബാനറുകളായ അബുണ്ടൻഷ്യ എന്റർടൈൻമെന്റ, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്ക് കീഴിൽഅരുണബാട്ടിയയും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ശുഭം ജയ്കർ, സത്യദേവ് കാഞ്ചരണ, ജെനിഫർ പിച്ചിനാറ്റോ എന്നിവരും ചിത്രത്തിൽ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബർ 25നാണ് രാം സേതു തിയറ്ററുകളിലെത്തുന്നത്. ഈ അടുത്ത കാലത്ത് റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ വൻ പരാജയമായിരുന്നു. അക്ഷയ് കുമാറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത് രക്ഷാബന്ധൻ’ എന്ന ചിത്രമാണ്. ഈ വർഷം തന്നെ റിലീസായ സമ്രാട്ട് പൃഥ്വിരാജ്,ബച്ചൻ പാണ്ഡെ എന്നീ ചിത്രങ്ങളും വൻ പരാജമായിരുന്നു.











