പ്രതിഫലം ചോദിച്ചപ്പോൾ സിനിമ കുറഞ്ഞു; കാശിന്റെ കാര്യത്തിൽ വാക്ക് മാറ്റും, രമ്യ സുരേഷ്

അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തി പിന്നീട് ശ്രദ്ധയായി മാറിയ നടിയാണ് രമ്യ സുരേഷ്. സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്.കഴിഞ്ഞ കുറച്ചു കാലമായി മലയാളത്തില്‍ കാര്യമായ സിനിമകള്‍ ഒന്നും നടിക്ക് ലഭിക്കുന്നില്ല. രമ്യ സുരേഷ് തന്നെ ആരും ഇപ്പോൾ തന്നെ സിനിമയിൽ അഭിനയിക്കാൻ വിളിക്കാത്ത കാര്യം പറയുകയാണ്. സംഭവം വേറെ ഒന്നുമല്ല അഭിനയിക്കാൻ കുറച്ച് ക്യാഷ് കൂട്ടി ചോദിച്ച് അത് തന്നെ ഇപ്പോൾ രമ്യയെ ആരും വിളിക്കാത്തതിന് കാരണം. അഹങ്കാരം കൂടി സിനിമകളിലെ പ്രതിഫലത്തിന്റെ കാര്യം പറയുന്നതോട് കൂടി തനിക്ക് സിനിമകള്‍ നഷ്ടപ്പെടാറുണ്ടെന്നാണ് രമ്യ സുരേഷിപ്പോള്‍ പറയുന്നത്.സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഇതിനെപ്പറ്റി ഒക്കെ രമ്യ സുരേഷ് പറയുന്നത്.

മലയാളത്തില്‍ ഈയിടെയായി സിനിമകള്‍ ചെയ്യുന്നത് വളരെ കുറവാണ്. എന്തുപറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ എല്ലാവരും ചെറിയ ബജറ്റില്‍ അല്ലേ സിനിമ ചെയ്യുന്നത് അത്‌കൊണ്ടാകും നടി പറയുന്നു .തന്നെക്കാള്‍ കുറച്ച് പ്രതിഫലം വാങ്ങുന്നവരും അത് ചോദിക്കാത്തവരും ഒക്കെ ഉണ്ട്. അപ്പോള്‍ പിന്നെ അവരെ കാസ്റ്റ് ചെയ്യുന്നത് നല്ലതെന്ന് അണിയറക്കാര്‍ക്ക് തോന്നിക്കാണും. എന്നുവച്ച് താന്‍ വലിയ പ്രതിഫലം ഒന്നുമല്ല ചോദിക്കുന്നത്. വളരെ ചെറിയ പൈസയാണ്. എന്നാൽ പക്ഷേ അത് തന്നെ കൃത്യമായി തന്നില്ലെങ്കില്‍ എന്ത് ചെയ്യും എന്ന ഒരു ചോദ്യമാണ് രമ്യ ചോദിക്കുന്നത്. ആദ്യം വാക്ക് പറഞ്ഞ് ഉറപ്പിച്ചിട്ട് കാശിന്റെ കാര്യത്തിൽ പിന്നെ ആ വാക്കങ്ങ് മാറും. അല്ലാതെ കടും പിടുത്തം ഒന്നുമില്ല.

അങ്ങനെ മിസ്സ് ആയി പോയ സിനിമകള്‍ ഇഷ്ടം പോലെയുണ്ട്. സംവിധായകന്‍ പറഞ്ഞിട്ടാവും അവർ നമ്മളെ സമീപിക്കുന്നത്. എന്നാല്‍ പക്ഷെ പ്രതിഫലത്തിന്റെ പേര് പറഞ്ഞ് അവർ പിന്നെ നമ്മളെയങ്ങ് ഒഴിവാക്കും. എന്നാൽ പക്ഷെ പകരം സംവിധായകനോട് പറയുന്നത് അവര്‍ക്ക് ഡേറ്റില്ല തിരക്കിലാണ് എന്നൊക്കെ ആയിരിക്കും നടിപറയുന്നു. രു സിനിമാ ലോകത്തെ ചില തന്ത്രങ്ങൾ കൂടി രമ്യ സുരേഷ് തുറന്നു പറയുന്നുണ്ട്. തുടക്കത്തില്‍ ഒക്കെ തനിക്ക് കൈനിറയെ സിനിമകള്‍ ഉണ്ടായിരുന്നു. പതിയെ പതിയെ പ്രതിഫലം കൂട്ടിയപ്പോള്‍ സിനിമകള്‍ കുറഞ്ഞു തുടങ്ങി . അതില്‍ തനിക്ക് സങ്കടമില്ല . എങ്കിലും സങ്കടമൊക്കെ മനസ്സിൽ കാണും അതില്ലാതിരുക്കുമോ , പക്ഷെ ഒന്നുണ്ട് ഒരേ പോലെയുള്ള വേഷങ്ങള്‍ ചെയ്യുന്നതിന് പകരം വ്യത്യസ്തമായ വേഷങ്ങള്‍ക്കായി കാത്തിരിക്കാമല്ലോ  എന്നാണ് രമ്യ ഈ സങ്കടത്തെ മറി കടക്കാൻ നമ്മളോട് പറയുന്നത്. ഇതുവരെ തനിക്ക് വന്ന കഥാപാത്രങ്ങൾ എല്ലാം ഏകദേശം ഒരേ പോലെയുള്ളവയാണ്. ടൈപ്പ് കാസ്റ്റ് ആയി പോകുന്നുവെന്ന് റിവ്യൂ പറഞ്ഞ് അങ്ങനെയായി പോകുന്നുമുണ്ട് ,പക്ഷെ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് തെന്റെ ആഗ്രഹം എന്നാണ് രമ്യ സുരേഷ് പറയുന്നത്. സൈക്കോ, റൗഡി, കുശുമ്പത്തി, നെഗറ്റീവ് ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും രമ്യ സുരേഷ് പറയുന്നു.