
താരങ്ങള്‍ക്കിടയിലെ പിണക്കങ്ങളും വഴക്കുകളും ബോളിവുഡില്‍ പതിവാണ്. ഒരിക്കല്‍ തനിക്കെതിരെ അത്തരമൊരു നീക്കമുണ്ടായി എന്ന് തുറന്ന് പറയുകയാണ് നടി രവീണ ടണ്ടന്‍. വര്‍ഷങ്ങള്‍ മുമ്പ് സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവം രവീണ ടണ്ടന്‍ പറയുന്നത്. നായകന്റെ കാമുകിയായ നടി തന്നെ മാറ്റിയതിനെക്കുറിച്ചാണ് താരം പറയുന്നത്. ആ പെണ്‍കുട്ടിയ്ക്ക് എന്നെ ഇഷ്ടമല്ലാത്തതിനാല്‍ എന്നെ ബോധപൂര്‍വ്വം ഒഴിവാക്കി. അവള്‍ ഒരു ഹീറോയുമായി പ്രണയത്തിലായിരുന്നു. ഞങ്ങള്‍ ഹിറ്റ് ജോഡിയായിരുന്നതിനാല്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ധം ചെലുത്തി എന്നെ മാറ്റി. അങ്ങനെ എനിക്ക് ഒന്ന് രണ്ട് സിനിമകള്‍ നഷ്ടമായിട്ടുണ്ട് രവീണ പറയുന്നു.

കൂടാതെ ഇതുപോലെ മറ്റൊരു അനുഭവം ,മറ്റൊരു സിനിമയിൽ എനിക്ക് ഏറെ ഇഷ്ടമുള്ളൊരു ഹീറോയോടും എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടു. അത് ആ നടന്‍ തന്നെയാണ് എന്നോട് വന്ന് പറഞ്ഞത്. അവളെ എങ്ങനെയാണ് എടുത്തത് നമ്മള്‍ പഴയ ഗ്യാങ്ങല്ലേ എന്ന് പറഞ്ഞ് കരഞ്ഞുവെന്നും ആ നടന്‍ പറഞ്ഞു. അതേസമയം പിന്നീട് ആ നടിയെ ആ നായക നടന്‍ ഉപേക്ഷിച്ചുവെന്നും താരം പറയുന്നുണ്ട്. ഇതോടെ പാതിവഴിയില്‍ അവള്‍ അദ്ദേഹത്തിനൊപ്പമുള്ള സിനിമ ഉപേക്ഷിച്ചു പോയി. ഇതോടെ തന്നെ ആ ഹീറോ നായികയാകാന്‍ സമീപിച്ചു.
ഏറ്റവും നല്ല കാര്യമെന്തെന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ അവനെ ഉപേക്ഷിച്ച് പോയി. അതോടെ അവന്‍ എന്നെ തേടി വന്നു. നീ ചെയ്യണമെന്ന് അപേക്ഷിച്ചു. അവള്‍ ഇത്തരക്കാരിയാണെന്ന് നേരത്തെ തന്നെ പറഞ്ഞതല്ലേ എന്ന് ഞാന്‍ ചോദിച്ചു രവീണ പറയുന്നു.












