
‘റാംജി റാവു സ്പീക്കിങ്’ എന്ന സിനിമയിലൂടെ ആണ് നടി രേഖ മലയാളത്തിൽ അഭിനയിക്കാൻ എത്തിയത്. ഇപ്പോൾ താരം തന്റെ ഇഷ്ട്ട നടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ‘എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള നടന്‍ മോഹന്‍ലാല്‍ സാറാണ്. അദ്ദേഹം ഒരു എന്‍സൈക്ലോപീഡിയയാണ്. അദ്ദേഹത്തിന്റെ അഭിനയം നോക്കി ധാരാളം പഠിക്കാം. പലപ്പോഴും അദ്ദേഹത്തിന്റെ അഭിനയം കാണുമ്പൊൾ അദ്ദേഹത്തെ കണ്ടുപഠിക്കണമെന്ന് തോന്നാറുണ്ട്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോളെല്ലാം അദ്ദേഹത്തിന്റെ അഭിനയമാണ് താൻ കൂടുതൽ നോക്കികാണുന്നത്.

കൂടാതെ രേഖ തന്റെ മറ്റു ഇഷ്ട്ടനടന്മാരെ കുറിച്ചും പറയുന്നുണ്ട്. അടുത്തത് നസ്രുദീന്‍ ഷാ, അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, കമല്‍ സാര്‍ പിന്നെ സത്യരാജ് സാര്‍ എന്നിവരെയും തനിക്ക് ഇഷ്ടമാണ്. എന്നോടൊപ്പം അഭിനയിച്ചവരില്‍ രഘുവരന്‍ സാര്‍ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എന്നെ എപ്പോഴും എന്‍കറേജ് ചെയ്യുമായിരുന്നു. നീ എന്തിനാണ് എപ്പോഴും സോഫ്റ്റായ ക്യാരക്ടറുകള്‍ മാത്രം ചെയ്യുന്നത്? സംവിധായകരോട് പറയൂ. നിനക്ക് വെറൈറ്റി ഓഫ് റോള്‍ ചെയ്യാന്‍ കഴിയും, എന്ന് കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു, രേഖ പറയുന്നു.

അതേസമയം മലയാളികൾക്ക് സുപരിചിതയായ നടി രേഖ ഭാരതിരാജ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ‘കടലോര കവിതകൾ ‘എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേഖ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ നായികയായി നിരവധി മലയാള സിനിമകളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്.വിവാഹം കഴിഞ്ഞ നടി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുന്നുണ്ട്,












