
കഴിഞ്ഞ ദിവസമായിരുന്നു സീരിയല്‍ താരം അപ്‌സരുയേടുയം സംവിധായകന്‍ ആല്‍ബിയുടേയും വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും മാത്രമാണ് എത്തിയത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. ചോറ്റാനിക്കര അമ്പലത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായി തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെകുറിച്ചുമെല്ലാം അപ്സര മനസ് തുറക്കുകയാണ്.

താരത്തിന്റെ വാക്കുകളിലേക്ക്…
തങ്ങള്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയതിനാല്‍ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. എന്നാല്‍ അടുത്തറിഞ്ഞിട്ട് മൂന്ന് വര്‍ഷം ആയെന്നും താരം പറയുന്നത്. ഉള്ളത് പറഞ്ഞാല്‍ എന്ന പരമ്പരയിലൂടെയാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ആ പരമ്പരയിലൂടെ തനിക്ക് മികച്ച നടിക്കും ആല്‍ബിയ്ക്ക് മികച്ച സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ആ ബന്ധമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയത്. ഒന്നിച്ചു ജീവിച്ചാലോ എന്ന് ആദ്യം ചോദിക്കുന്നത് ആല്‍ബിയാണ്.
എന്നാല്‍ രണ്ടു പേരുടേയും വീടുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. മതം ആയിരുന്നു അവരുടെ പ്രശ്നം. എങ്കിലും വീട്ടുകാരെ വിഷമിപ്പിച്ചു കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ തങ്ങള്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്നും അവരെ പറഞ്ഞ് മനസിലാക്കും വരെ കാത്തിരിക്കാമെന്ന് കരുതി.. അങ്ങനെ കാത്തിരുന്നത് ഒരു വര്‍ഷമായിരുന്നു. ഒടുവില്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നുവെന്നും അതോടെ എല്ലാവരുടേയും അനുഗ്രഹത്തോടെ തന്നെ വിവാഹം നടക്കുകയായിരുന്നു.
തന്റെയോ ആല്‍ബിയുടേയോ കുടുംബത്തില്‍ മുമ്പ് മിശ്ര വിവാഹം നടന്നിരുന്നില്ല. അതിനാലുണ്ടായിരുന്ന ആകുലതകളാണ് തുടക്കത്തിലെ എതിര്‍പ്പുകള്‍ക്ക് കാരണം. മതം മാറ്റുമോ എന്നൊക്കെയായിരുന്നു തന്റെ അമ്മയുടെ ചിന്ത. അതേസമയം ആല്‍ബിയുടെ അമ്മയുടെ ആശങ്ക മറ്റൊരു ചുറ്റുപാടില്‍ നിന്നും വരുന്ന പെണ്‍കുട്ടി പൊരുത്തപ്പെട്ട് പോകുമോ എന്നായിരുന്നു. അവരെ കുറ്റം പറയാനാകില്ലെന്നും എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ ആ സംശയങ്ങളൊക്കെ മാറി എല്ലാവരും ഇപ്പോള്‍ സന്തോഷത്തിലാണ്. അതേസമയം തന്റെ വിവാഹ വാര്‍ത്ത കണ്ടപ്പോള്‍ ഇത്ര വൈകിയാണോ വിവാഹം കഴിക്കുന്നത് എന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും പക്ഷെ ഒട്ടും വൈകിയിട്ടില്ല. എനിക്ക് 24 വയസേ ആയിട്ടുള്ളു.
സീരിയലുകളില്‍ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണമാണ് എനിക്ക് പ്രായം കൂടുതലാണെന്ന് മിക്കവരും കരുതുന്നത്. സാന്ത്വനത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രത്തിന് ചിപ്പിയേക്കാള്‍ പ്രായമുണ്ട്. അതിനാലാകും എന്റെ പ്രായം അങ്ങനെ ആളുകള്‍ കണക്കാക്കുന്നത്.











