സാമന്തക്ക് സംഭവിച്ച അബദ്ധം തനിക്ക് ഉണ്ടായിക്കൂടാ! ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി ശോഭിതയെന്ന് റിപ്പോർട്ടുകൾ

ഇനിയുള്ള സിനിമകളില്‍ ഗ്ലാമറായി അഭിനയിക്കേണ്ട എന്ന തീരുമാനത്തിലാണ് ശോഭിത

സാമന്തയുമായുള്ള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ നാഗ ചൈതന്യ ഈ അടുത്തിടെയാണ് രണ്ടാമതും വിവാഹിതനാവുന്നത്. തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയായ നടി ശോഭിത ധൂലിപാലയായിരുന്നു നടന്റെ ഇപ്പോളത്ത് ഭാര്യ. അതേ സമയം നാഗ ചൈതന്യയുടെ കൂടെ ജീവിച്ച് തുടങ്ങിയ ശേഷം സാമന്തയ്ക്ക് പറ്റിയത് പോലൊരു അബദ്ധം തനിക്ക് ഉണ്ടാവരുതെന്ന് കരുതി എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചാണ് ശോഭിത മുന്നോട്ട് പോകുന്നത്. അത്തരത്തില്‍ ശോഭിത ജീവിതത്തില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന ഇപ്പോൾ എത്തുന്ന റിപ്പോര്‍ട്ടുകൾ.

വിവാഹത്തിന് ശേഷം സാമന്ത സിനിമകളില്‍ അഭിനയിച്ചത് മാത്രമല്ല, നടിയ്ക്ക് പെട്ടെന്നുണ്ടായ മയോസിറ്റിസ് എന്ന അസുഖവും നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് കാരണമായി. നൂറുകോടി രൂപയോളം നടിയ്ക്ക് ജീവനാംശമായി നടന്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും സാം അത് നിരസിച്ചതായിട്ടാണ് പറയപ്പെടുന്നത്, എന്തായാലും സാമന്തയുമായിട്ടുള്ള സകല ബന്ധവും അവസാനിപ്പിച്ചതിന് ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലാവുന്നത്.കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് ശോഭിതയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്.

വിവാഹശേഷവും അഭിനയിക്കാമെന്ന് തന്നെയാണ് നാഗ ചൈതന്യയും ശോഭിതയും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നടി ഉറച്ച മറ്റ് ചില തീരുമാനങ്ങള്‍ എടുത്തെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇനിയുള്ള സിനിമകളില്‍ ഗ്ലാമറായി അഭിനയിക്കേണ്ട എന്ന തീരുമാനത്തിലാണ് നടി, ഇക്കാരണത്താല്‍, തനിക്ക് വരുന്ന സിനിമകളുടെ കഥയില്‍ ചുംബന രംഗമോ ഇന്റിമേറ്റ് സീനുകളോ ഉണ്ടെങ്കില്‍ അത് ചെയ്യാന്‍ സാധിക്കില്ലെന്ന് നടി തുടക്കത്തിലെ പറയും. നിര്‍ബന്ധമാക്കുകയാണെങ്കില്‍ നടി ആ സിനിമ തന്നെ നിരസിച്ചേക്കുമെന്നാണ് പുതിയ പ്രചരണം.