
മലയാളിപ്രേക്ഷകരുടെ ഇഷ്ടഗായിക ആണ് റിമി ടോമി, ഇപ്പോഴിതാ തന്റെ വർക്കൗട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് റിമി ടോമി, ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിലാണ് ഗായികയുടെ പ്രതികരണം. വർക്ക് ഔട്ട് ചെയ്ത ആരോഗ്യം വെച്ചപ്പോൾ എല്ലാവരെയും എടുത്തു പൊക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ മേക്കപ്പ് ആര്ടിസ്റ്റിനെപോക്കി കൈ പിന്നെ പൊക്കാൻ പറ്റാത്ത അ വസ്ഥയിലായെന്നും റിമി ടോമി പറയുന്നു. ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലിരിക്കുകയാണ് താൻ റിമി ടോമി പറയുന്നു

ഇപ്പോൾ സത്യം പറഞ്ഞാൽ മൈക്ക് പിടിക്കാൻ പോലും പറ്റുന്നില്ല, ജിമ്മിൽ പോയി വെയ്റ്റ് എടുത്തിട്ടാണെന്ന് എല്ലാവരും കളിയാക്കും. പക്ഷെ ഇപ്പോൾ തനിക്ക് പറ്റിയത് ജിമ്മിൽ വെച്ച് പറ്റിയതല്ലാ. താൻ വീട്ടിൽ മമ്മിയെ പോലും എടുത്ത് പൊക്കു൦ , ആരോഗ്യമുണ്ടെന്ന് കുറച്ച് തനിക്ക്അ ഹങ്കാരമുണ്ട്. തന്റെ കൂടെയുള്ള ചേച്ചിയുടെ ബാഗ് ഒറ്റ കൈ കൊണ്ട് എടുത്ത് വെക്കും. യാത്ര ചെയ്യുമ്പോൾ ലഗേജുകൾ ഒക്കെ താൻ ഒറ്റക്ക് എടുത്ത് വെക്കു൦.

അങ്ങനെ തന്റെ മേക്കപ് ആര്‍ട്ടിസ്റ്റുകളെ എടുത്ത് പൊക്കി, അതോടെ പണികിട്ടി. ന്റെ കൂടെ ബ്രാണ്ടി ശശാങ്കു എന്നിങ്ങനെ രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളുണ്ട്. അതിൽ ഒരാളെ നിലത്ത് വെച്ച് അടുത്തയാളെ എടുത്തതേ തനിക്ക് ഓർമ്മയുള്ളൂ. പിന്നെ താൻ ആശുപത്രിയിലായിരുന്നു. എടുത്ത് പൊക്കിയപ്പോൾ കഴുത്ത് ഉളുക്കി പോയി. പിന്നെ ഇതും വെച്ച് താൻ വർക്കൗട്ട് ചെയ്യ്തു. ഇപ്പോള്‍ ഫിസിയോ തെറാപ്പി എല്ലാം ചെയ്ത് ഓകെയായി വരികയാണ് ,ഇപ്പോള്‍ ഒരു ദിവസം വര്‍ക്കൗട്ട് ചെയ്യാതെ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്, ഫാഷന്‍ വേണ്ടിയോ ഒന്നും കുറച്ചതല്ല തടി, ആരോഗ്യത്തിന് വേണ്ടിയും ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയും ചെയ്തതാണ് ഗായിക പറയുന്നു











