ആര് തന്നെ മറന്നാലും ബേസിൽ തന്നെ മറക്കരുതായിരുന്നു! കാരണം പറയുന്നു റിമി ടോമി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി, ഒരു ഗായിക മാത്രമല്ല റിമി ഒരു നടിയും കൂടിയാണ്, ‘തിങ്കൾ മുതൽ വെള്ളി’വരെ എന്ന ചിത്രത്തിലൂടെ നായികയായും റിമി അഭിനയിച്ചു കൂടാതെ ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിലും നായികയായി എത്തിയത് റിമി ടോമിയാണ്. ഇപ്പോൾ കുഞ്ഞിരാമായണം ചിത്രവുമായി  ബന്ധപ്പെട്ട രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് റിമി.

ആരെന്നെ മറന്നാലും ബേസിൽ എന്നെ മറക്കരുത്. ബേസിൽ ജീവിതത്തിൽ ആകെ ചെയ്തൊരു അബദ്ധം അത് ഞാൻ ആയിരിക്കും. ബേസിലിൻ്റെ ആദ്യത്തെ സിനിമയായ കുഞ്ഞിരാമായണത്തിൽ ഞാൻ ആയിരുന്നു നായിക. ക്ലൈമാക്സിലെ ട്വിസ്റ്റ് ഞാനായിരുന്നു. അക്കാര്യം ഞാൻ എവിടെയും വീണ്ടും വീണ്ടും ഓർമിപ്പിക്കില്ലെന്ന് ഞാൻ ബേസിലിന് സത്യം ചെയ്തതായിരുന്നു, ചിരിച്ചുകൊണ്ട് റിമി പറയുന്നു, ഒരു ഓൺലെൻ ചാനൽ അഭിമുഖത്തിലാണ് റിമി ഈ കാര്യം വെളിപ്പെടുത്തുന്നത്.

അതേസമയ൦, ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘കുഞ്ഞിരാമായണം’. ദീപു പ്രദീപിന്റെ തിരക്കഥയിൽ എത്തിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബിജു മേനോൻ, ശൃഖ തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചത്.ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം അന്നത്തെ ഓണം വിന്നർ തന്നെ ആയിരുന്നു.