
എന്നും സോഷ്യൽ മീഡിയയിൽ വാർത്തയാകുന്ന ഗായികയാണ് റിമി ടോമി. തന്റെ വിവാഹജീവിതമടക്കം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ റിമി പറഞ്ഞ ചില കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. തൻറെ ചിലവിനെകുറിച്ചാണ് റിമി തുറന്നു സംസാരിക്കുന്നത്. ഞാൻ വരവറിയാതെ ചെലവഴിക്കുന്ന ഒരാളാണ് എന്നും ഒരിക്കലും ഇതാരും മാതൃകയാക്കരുതെന്നും ആണ് റിമി പറഞ്ഞത്. വായ പോയ കോടാലി പോലെ എല്ലാം തുറന്നു പറയുന്ന ആളാണ് താൻ എന്ന് അടുത്തിടെ റിമി പറഞ്ഞിരുന്നു. അത്പോലെ തന്നെയാണ് താൻ അത്യാവശ്യം ചിലവ് ചെയ്യുന്ന ആളാണ് എന്നും റിമി പറയുന്നത്. താൻ വരവ് അറിയാതെ ചിലവഴിക്കും. ജീവിക്കുന്ന അത്രയും കാലം മാത്രമേ നമുക്ക് ജീവിതം ഉള്ളൂ, അത് നന്നായി ജീവിക്കാം എന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും റിമി പറഞ്ഞിരുന്നു. ഇപ്പോൾ ചിലവാക്കിയില്ല എങ്കിൽ എപ്പോൾ ചിലവാക്കും എന്നാണ് താൻ ചിന്തിക്കുകയെന്നും യാത്രക്ക് വേണ്ടിയാണു കൂടുതലും താൻ ചെലവിടുന്നതെന്നും പിന്നെ ഒരു പെർഫോർമർ ആണ് താൻ. അപ്പോൾ സ്റ്റേജിൽ നില്ക്കാൻ വേണ്ടി അത്യാവശ്യം നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും മറ്റുമായി പൈസ ചിലവാക്കും എന്നും റിമി പറയുന്നു.

എന്നാൽ ഇത് തന്നെ അല്ലെ ഒരിക്കൽ റിമിയെ കുറിച്ച് റോയ്‌സ് പറഞ്ഞതെന്നും ചില ആരാധകർ ചോദിക്കുന്നുണ്ട്. ലക്ഷങ്ങൾ വരുമാനം കിട്ടുന്നുണ്ട് റിമിക്ക് ഓരോ ഷോയിൽ നിന്നും. പിന്നെ റിയാലിറ്റി ഷോയിൽ നിറസാന്നിധ്യമായി റിമി മാറിയിട്ടുണ്ട്. പിന്നെ അവർക്ക് ചിലവാക്കുന്നതിൽ എന്താണ് പ്രശ്നം. അവർ ഉണ്ടാക്കുന്നു അത് ചിലവാക്കുന്നു. അതിൽ ആർക് എന്ത് നഷ്ടമാണ് എന്നും റിമിയുടെ ആരാധകർ മറുചോദ്യം ചോദിക്കുന്നുണ്ട്. എവിടെ എങ്കിലും പോയി വേഗം വീട്ടിലേക്ക് തന്നെ തിരികെ എത്തിക്കുന്നതിൽ സഹോദരങ്ങളുടെ മക്കളുടെ പങ്ക് ചെറുതല്ല എന്നാണ് റിമി പറയുന്നത്. അതോടെ കോടികണക്കിന് വരുന്ന സ്വത്തുക്കൾ ഈ കുഞ്ഞുങ്ങളിലേക്ക് ആകില്ലേ എന്നും റിമിയോടായി എസ്‌കെഎൻ ചോദിക്കുന്നുണ്ട്. ഇത് ശരി വയ്ക്കുന്ന രീതിയിൽ ഉള്ള കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. കാരണം ഇനിയൊരു കൂട്ടുവേണ്ടേ എന്ന് പലരും റിമിയോട് ചോദിക്കുന്നുണ്ട് എങ്കിലും ഇതുവരെയും മറ്റൊരു വിവാഹത്തെക്കുറിച്ചൊന്നും റിമി തുറന്നു പറഞ്ഞിട്ടില്ല. നാല്പതുവയസ്സായി റിമിക്ക്, ഡിവോഴ്സ് കഴിഞ്ഞിട്ട് വർഷങ്ങളും പലകുറി താരത്തിന്റെ രാണ്ടാം വിവാഹം ചർച്ച ആയിരുന്നു എങ്കിലും താൻ നേരിട്ട് വന്നു അറിയിക്കും എന്നാണ് റിമി വിവാഹവാർത്തയെ കുറിച്ചു പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം ഒരു വീഡിയോ റിമി പങ്കിട്ടത്.

റിമിയുമായുള്ള വിവാഹമോചനത്തിനു ശേഷം റോയ്‌സ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. എന്നാൽ റിമി ഒരിക്കൽ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്തി എവിടെയും സംസാരിച്ചിട്ടില്ല. അതേസമയം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് റിമി. റിമി പാട്ടുപാടാൻ വേദിയിൽ എത്തിയാൽ പോലും നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഗായിക എന്നതിലുപരി മറ്റ പല മേഖലകളിലും സജീവമായിട്ടുള്ള റിമി ടോമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. അടുത്തിടെ ഭാരം എടുത്തുയര്‍ത്തിയതിനെ തുടര്‍ന്ന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ തനിക്കുണ്ടായി എന്ന് താരം വെളിപ്പെടുത്തിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെ റിമിയ്ക്ക് ഗുരുതരമായ പ്രശ്‌നമുണ്ടെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചുവെന്നും ഇത്തരത്തിൽ കാര്യമറിയാതെ ആരും വാർത്തകൾ നല്കരുതെന്ന് വ്യക്തമാക്കിയും റിമി തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു











