മലയാള സിനിമയിൽ അടിച്ചുകേറിവന്ന താരമാണ് പൃഥ്വിരാജ്! നടന്  കുറിച്ച് റിയാസ് ഖാൻ 

സോഷ്യൽ മീഡിയിൽ റിയാസ് ഖാന്റെ  ദുബായ് ജോസ് എന്ന കഥാപാത്രത്തിന്റെ അടിച്ചു  കേറിവാ എന്ന ഡയലോഗ് ഒരുപാട് ചർച്ച ആയ വാക്ക് ആയിരുന്നു, ഇന്നും നടന്റെ ഈ ഡയലോഗ് വൈറലാകുന്നുണ്ട് , ഇപ്പോൾ റിയാസ് ഖാൻ  പൃഥ്വിരാജിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.  മലയാള സിനിമയിൽ അടിച്ച് കേറി വന്ന ഒരു താരമാണ് പൃഥ്വിരാജ് റിയാസ് ഖാൻ പറയുന്നു.

പൃഥ്വിയുടെ ഗ്രോത് താൻ നേരിട്ട് കണ്ടിട്ടുള്ളതാണ്, വളരെ കഠിനപ്രയത്നമാണ് പൃഥ്വി നടത്തിയിട്ടുള്ളത് റിയാസ് പറയുന്നു, മലയാളത്തില്‍ അടിച്ചു കേറിവന്ന ഒരു നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഉറപ്പായും ഞാന്‍ പൃഥ്വിരാജിന്റെ പേര് പറയും. അതിന് കാരണമുണ്ട്, ഞാന്‍ ‘വേഷം’ എന്ന ചിത്രം ചെയ്യുന്ന സമയം, ഞങ്ങള്‍ കോഴിക്കോട് മഹാറാണിയിലാണ് താമസിക്കുന്നത്. അവിടെ ഇന്ദ്രജിത്തുമുണ്ട്. ആ സിനിമയില്‍ അദ്ദേഹമുണ്ട് നടൻ പറയുന്നു

ഒരു ദിവസം ഷൂട്ടിങ്ങില്ലാത്ത ദിവസമാണ് അന്ന് ഇന്ദ്രൻ പറഞ്ഞു അമ്മയും സഹോദരനും ഇങ്ങോട്ട് വരുന്നുണ്ടെന്ന്, സുകുമാരന്‍ സാറും എന്റെ ഫാദറും തമ്മില്‍ അറിയാം. അങ്ങനെ സംസാരത്തില്‍ ഞങ്ങളൊക്കെ എപ്പോഴൊക്കെയോ കുട്ടിക്കാലത്ത് പരസ്പരം കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ആര്‍ക്കും ഓര്‍മയില്ല, അന്ന് അവർ വന്നപ്പോൾ ഞാൻ അവിടേക്ക് ചെന്ന്,പൃഥ്വി അന്ന് കരിയര്‍ തുടങ്ങുന്നേയുള്ളൂ. പിന്നെ ഞാന്‍ പൃഥ്വിയുടെ ഗ്രോത്ത് കാണുന്നത് ലൂസിഫറിലാണ്,    പിന്നീട്  ആടുജീവിതത്തില്‍ ആണ്. എക്‌സ്ട്രാ ഓഡിനറി ഹാര്‍ഡ് വര്‍ക്ക് മാത്രമാണ് അതിന് പിന്നില്‍. അടിച്ചുകേറി വന്നതാണ് അദ്ദേഹം എന്ന് പറയുന്നത് അതുകൊണ്ടു തന്നെ റിയാസ് പറയുന്നു