മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്  

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് ‘കെയർ ആൻഡ് ഷെയർ ‘ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്, ഇതിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ മമ്മൂട്ടി ചെയ്യാറുണ്ട്. അവയിൽ എല്ലാം സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്  ആശ്വാസം പകരുന്നതാണ്. അതുകൊണ്ടുതന്നെ  മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയുമാണ്. എന്നാൽ താൻ ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ച്  നടക്കുന്നതിനോടോ  അ​ദ്ദേഹത്തിന് യോജിപ്പില്ല, കെയർ ആന്റ് ഷെയർ ഡയറക്ടമാരിൽ ഒരാളും മമ്മൂട്ടിയുടെ പിആർഒയുമായി റോബർട്ട് കുര്യാക്കോസ് വെളിപ്പെടുത്തുന്ന കാര്യങ്ങളാണ്ഇപ്പോൾ ശ്രെദ്ധ ആകുന്നത്.

കെയർ ആന്റ് ഷെയറിന്റെ ലോ​ഗോയിലെ ചുമടുതാങ്ങി എന്ന ആശയം പോലും അദ്ദേഹത്തിന്റേതാണ്.  നിരവധി ആളുകളുടെ ഭാരം ഏറ്റെടുത്ത് അവർക്ക് ആശ്വാസം കൊടുക്കുക എന്നതാണ് ഇതിന്റെ  ഉദ്ദേശം, അത്തരത്തിൽ ഒരു  ചുമടുതാങ്ങിയാണല്ലോ കെയർ‌ ആന്റ് ഷെയർ എന്നും അതുകൊണ്ടാണ് കെയർ ആന്റ് ഷെയർ തുടങ്ങിയപ്പോൾ ചുമടുതാങ്ങിയെ മമ്മൂട്ടി  ലോ​ഗോയാക്കിയത്,

മറ്റുള്ളവരുടെ ചുമടുകൾ താങ്ങാൻ സഹായിക്കണം. മമ്മൂക്ക ഇപ്പോൾ ഒരുപാട് പേരുടെ ചുമട് താങ്ങുന്നുണ്ട്. അപാര ലീഡർഷിപ്പ് ക്വാളിറ്റിയാണ് മമ്മൂക്കയ്ക്ക് എന്നും ,അദ്ദേഹം മനസിൽ ഉദ്ദേശിച്ചതാണ് ഇപ്പോൾ കെയർ ആന്റ് ഷെയർ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെല്ലാ൦ . കണ്ണിന്റെ സർജറി, ഹാർട്ട് സർജറി എന്നിവയൊക്കെ ഒരുപാട് പേർക്ക് കെയർ ആന്റ് ഷെയർ വഴി ചെയ്ത് കൊടുക്കാര്ണ്ട്. ഇതിന്റെ എല്ലാം ഗ്രാസ് റൂട്ട്  ലെവൽ വരെ മമ്മൂട്ടിയുടെ  ശ്രദ്ധചെല്ലും. റിപ്പോർട്ടുകൾ എല്ലാം അദ്ദേഹം കാണും.  പക്ഷെ അ​ദ്ദേഹം അതൊന്നും പറഞ്ഞു നടക്കാറില്ലെന്നും  അദ്ദേഹത്തിന്റെ ശ്രദ്ധയില്ലാതെ കെയർ ആന്റ് ഷെയറിൽ ഒരു ഇലപോലും ചലിക്കുന്നില്ല എന്നും  നല്ലൊരു കോർഡിനേറ്ററാണ് മമ്മൂക്കയെന്നും റോബർട്ട് പറയുന്നു.