
കാലിന് വയ്യാതിരുന്നിട്ടും ‘ലൂസിഫര്‍’ സിനിമയുടെ ഭാഗമായതും ഇപ്പോള്‍ എമ്പുരാനിലും അഭിനയിക്കുന്നതിനെ കുറിച്ച് നടന്‍ സായ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ ആകുന്നത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. കാലിന് വയ്യാത്തതു കൊണ്ട് സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ തന്നെ താന്‍ ഇല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.ആ കാര്യം ഞാൻ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യസര്‍ സിദ്ദു പണിക്കലിനോട് പറഞ്ഞു. എന്നാല്‍ സംവിധായകന്‍ പൃഥ്വിരാജ് തന്നെ വീണ്ടും വിളിക്കുകയും, നിങ്ങള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കും ഈ സിനിമയിലെ മഹേഷ വര്‍മയെന്ന് പറയുകയു൦ ചെയ്യ്തു സായികുമാർ പറയുന്നു.

ഇരുന്നിട്ടാണെങ്കില്‍ അങ്ങനെ വീല്‍ചെയറിലാണെങ്കില്‍ അങ്ങനെ. തുടര്‍ന്നാണ് സിനിമയുടെ ഭാഗമായതെന്നും, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താനുണ്ടെന്നും നടൻ പറഞ്ഞു. കാലിന് വയ്യാതിരുന്നിട്ടും താൻ അങ്ങനെ ‘ലൂസിഫറിൽ’ അഭിനയിച്ചു; ആദ്യം സിനിമ വേണ്ടെന്ന് വെച്ചെങ്കിലും പൃഥ്വിരാജ് സമ്മതിച്ചില്ല, സായി കുമാർ പറഞ്ഞു. ഇപ്പോൾ എമ്പുരാനിൽ എത്തുന്നതിലും തനിക്ക് വലിയ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.
എമ്പുരാന്‍’ സിനിമയിലെ കഥാപാത്രങ്ങളെ ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ് പൃഥ്വിരാജും ടീമും. മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.












