
തെലുങ്കിന്റെ നാഗചൈതന്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ ലിറിക്ക് വീഡിയോ ഇപ്പൊൾ റീലീസ് ചെയ്തിരിക്കുകയാണ്.ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് തണ്ടേലിന്റേത്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാൻ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. ജയിലിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആ ദുരിതപൂർണമായ കഥ പരാമര്‍ശിക്കുന്നതാണ് തണ്ടേല്‍ എന്നാണ് വാർത്തകൾ. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളത്. ബുജ്ജി എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നഗചൈതന്യ നായകനാകുന്ന തണ്ടെൽ എന്ന ചിത്രത്തിൽ നായികയായി സായി പല്ലവി. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന കരുത്തുറ്റ യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാളത്തിന്റെ പ്രിയ നടിയായ സായി പല്ലവി പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസിലെതിയത്. ഇപൊൾ മറ്റെല്ലാ ഫിലിം ഇണ്ടസ്ത്രിയിലും തന്റേതായ ഇടം നേടുകയാണ് സായി പല്ലവി.











