കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ ആദ്യ ഭാഗം റിലീസായത്. ആഗോള കളക്ഷനിൽ ചിത്രം ഞെട്ടിച്ചെങ്കിലും കെജിഎഫിന് ശേഷം വന്ന പ്രശാന്ത് നീൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതോടെ സലാർ 2 എത്തുമോയെന്ന സംശയങ്ങളും ചോദിച്ചിരുന്നു. പിന്നാലെ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാർ 2 ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് – റിലീസ് സൂചനകളാണ് പുറത്ത് വരുന്ന്.

സലാർ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കുമെന്നാണ് വിവരം. ആദ്യ ഷെഡ്യൂളിൽ 10 ദിവസത്തെ ഷൂട്ടിംഗാണ് ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ നടക്കുക. . പ്രശാന്തും അദ്ദേഹത്തിൻറെ ടീമും സലാർ 2 ൻറെ സ്ക്രിപ്റ്റ് ആദ്യ ഭാഗത്തിന് ലഭിച്ച പ്രതികരണങ്ങൾ അടിസ്ഥാനപ്പെടുത്തി ചില മാറ്റങ്ങൾ വരുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിൽ 10 ദിവസത്തെ ഷെഡ്യൂളിൽ പ്രഭാസും പൃഥ്വിരാജും ഉണ്ടാകും. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അടുത്ത വർഷം വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് നീളും. റിലീസ് 2025 ഡിസംബർ മാസത്തിൽ ഉണ്ടാകും. ചിത്രത്തിൽ പ്രഭാസും പൃഥ്വിരാജും തമ്മിലുള്ള പോരാട്ടമാണ് സലാർ 2 ൽ യഥാർത്ഥ കഥ. ഇതോടെ പുതിയ കഥാപാത്രങ്ങളും എത്തിയേക്കും.











