പ്രഭാസ് ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് എത്തി

പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനായി എത്തുന്ന സാലറിന്റെ ടീസർ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ജൂലെെ ആറിന് പുലർച്ചെ 5.12-ന് ടീസർ റിലീസ് ചെയ്യും. ശ്രുതി ഹാസനാണ് സലാറിൽ നായിക. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിടുന്നത്. ഛായാഗ്രാഹണം ഭുവൻ ഗൗഡ. വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 28-ന് ചിത്രം തിയേറ്ററുകളിലെത്തും.