നമ്മളുടെ നാടിന്റെ സംസ്‍കാരം ഇപ്പോഴത്ത് കുട്ടികൾക്കറിയില്ല! ആകെ അവർക്ക് അറിയാവുന്നത് ശവസംസ്‌കാരമാണ്, സലിംകുമാർ

പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണ് , പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺ കോൾ ഉണ്ടാവില്ല നടൻ പറയുന്നു

നമ്മുടെ നാടിന്റെ സംസ്‌കാരം ഇപ്പോഴത്തെ കുട്ടികൾക്കറിയില്ല, അവർക്ക് ആകെ അറിയുന്നത് ശവസംസ്‌കാരമാണ് നടൻ സലിം കുമാർ, കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു നടന്റെ ഈ പരാമർശം.ഇപ്പോളുള്ള പെൺകുട്ടികൾ മുഴുവൻ മൊബൈൽ ഫോണിലൂടെ സംസാരിച്ചാണ് പോവുന്നത്. ഒന്ന് ഹോണടിച്ചാൽ പോലുംമാറില്ല, അതുമല്ല 50 % കുട്ടികളും മയക്കുമരുന്നിന് അടിമപ്പെട്ടുകഴിഞ്ഞു, അല്ലാത്തവൻമാരൊക്കെ വേറെ നാട്ടിലേക്ക് പോയി. ഇപ്പോൾ എത്ര കൊലപാതകങ്ങളാണ് കഞ്ചാവ് വലിച്ചിട്ട് നമ്മളുടെ നാട്ടിൽ നടക്കുന്നത്.കുറച്ച് കാലം കഴിയുമ്പോൾ നല്ല വിത്തുകളൊന്നും നമ്മളുടെ ഈ നാട്ടിൽ ഉണ്ടാവില്ല.

പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണ് , പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺ കോൾ ഉണ്ടാവില്ല നടൻ പറയുന്നു.കോഴിക്കോട്: പെൺകുട്ടികൾ മുഴുവൻ റോഡിലൂടെ ഫോൺ വിളിച്ച് നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോൺ കോൾ ഉണ്ടാവില്ല, എല്ലാം പഠിക്കുന്ന കുട്ടികളാണ്. ഇവർ ഒന്നും ശ്രദ്ധിക്കുന്നില്ല. കേരളത്തോട് അവർക്ക് പരമപുച്ഛമാണെന്നും അവരെ സംസ്കാരം പഠിപ്പിക്കണമെന്നും സലിംകുമാർ പറഞ്ഞു.

എത്ര കൊലപാതകങ്ങളാണ് കഞ്ചാവ് വലിച്ചിട്ട് നടക്കുന്നത്. താമരശ്ശേരിക്കടുത്ത് ആ ഗ്രാമത്തിൽ രണ്ട് പേരെയാണ് കൊന്നത്. ഒന്നും രണ്ടും വെട്ടല്ല. ചറപറാ ഇറച്ചിക്കട പോലെ വെട്ടുകയാണ്. അവരെ ശിക്ഷിച്ച് ഇല്ലാതാക്കുകയല്ല, നല്ല വഴിക്ക് കൊണ്ടുവരുകയാണ് വേണ്ടത്. നിങ്ങൾ നാളെത്തൊട്ട് ശ്രദ്ധിച്ചോ. ഒരു പെൺകുട്ടി പോലും മൊബൈൽ ഫോണിൽ സംസാരിക്കാതെ പോവുന്നില്ല, ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്. ആ ചെറിയ വഴിയിലൂടെ ഇവരിങ്ങനെ സംസാരിച്ചുകൊണ്ടുപോവുകയാണ്. അപ്പോൾ നമ്മുടെ തലമുറയെ സംസ്‌കാരം എന്തെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ ആളുകൾക്ക് കേരളത്തോടൊക്കെ പരമപുച്ഛമാണ്. അവർക്ക് ഇവിടം വിട്ടുപോവാനാണ് താത്പര്യം സലിം കുമാർ പറയുന്നു.