മലയാളികളുടെ പ്രിയ താരമാണ് സാനിയ ഈയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി 4 ഡാൻസിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം പിന്നീട് മലയാള സിനിമയിലെ ഒരു അവിഭാജ്യഘടകമായി മാറുകയായിരുന്നു. ഒട്ടനവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മലേഷ്യയിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
ഒട്ടനവധി പേരാണ് താരം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. മലേഷ്യയിലെ ഡബ്ള്യു ഹോട്ടൽ ക്വാലാലംബൂരിനു മുന്നിൽ നിന്നെടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കോസ്റ്റും കൺട്രി എന്ന ഇഷ്ട പേജിനെയും താരം ചിത്രം പങ്കുവെച്ചുകൊണ്ട് ടാഗ് ചെയ്തിട്ടുണ്ട്. താരത്തിന്റെ പുത്തൻ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.











