
കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന സിനിമയാണ് ‘സർക്കീട്ട്’, ഗംഭീര പ്രേക്ഷക പ്രതികരണവുമായി ആസിഫ് അലിയുടെ ഈ ചിത്രം ഇപ്പോൾ മുൻപോട്ട് പോകുകയാണ്. ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ഞങ്ങളുടെ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയാണ് ‘സർക്കീട്ടെ’ന്നാണ്. അതും കൂടാതെ കുടുംബാംഗങ്ങൾ കുട്ടികളോടൊപ്പം വന്നു നിർബന്ധമായും കാണേണ്ട സിനിമയാണിതെന്നും പറയുന്നവരുണ്ട്.

മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്യുന്നു.
ഈ ചിത്രത്തിൽ ഗോവിന്ദ് വസന്തയുടെ സംഗീതവും എടുത്ത് പറയേണ്ട ആകർഷക ഘടകമാണ്. താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്.പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും പ്രകടനമാണ് സിനിമയുടെ പ്രധാന പ്രത്യേകത.











