
കൊച്ചിക്ക് ഗുഡ് ബൈ പറഞ്ഞ് നടൻ ബാല തന്റെ ഭാര്യയുമായി വൈക്കത്തെ വീടിലേക്ക്.വൈക്കത്തെ പുത്തൻ വീടിലേക്ക് തന്റെ ഭാര്യയുമായി ഗൃഹ പ്രവേശം ചെയ്യുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്.ഒക്ടോബർ 23 ആയിരുന്നു ഇരുവരുടെയും വിവാഹം.
നടൻ ബാലയോട് കുട്ടിക്കാലം മുതൽ തന്നെ കോകിലക്ക് ഇഷ്ടം ഉണ്ടായിരുന്നുവെന്നും , അതിനെ പറ്റി താൻ ഡയറി എഴുതാറുണ്ടായിരുന്നു എന്നതും ഏരെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.
ബിഗ് ബി ആയി താൻ തിരിച്ചുവരുമെന്നും ,കൊച്ചിക്ക് ഗുഡ് ബൈ പറഞ്ഞെങ്കിലും എന്നും ഞാൻ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബാല താൻ പങ്കുവച വീഡിയോക്ക് ക്യാപഷൺ ആയി പങ്കുവച്ചിട്ടുണ്ട് .വീഡിയോക്ക് ചുവടെ തന്നെ പലരും ബാലയുടെ പുതിയ വീടു വൈക്കത്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബാല കൊച്ചിയിൽ നിന്നും മാറിനിൽകാൻ പോകുന്ന വാർത്ത നേരത്തേ തന്നെ പുറത്തുവിട്ടിരുന്നു.”ഇത്രയും കാലം താൻ കൊച്ചിയിൽ ഉണ്ടായിരുന്നു എന്നാൽ ഇനി കൊച്ചി വിടുകയാണു,എല്ലാവർകും നന്ദി ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും ,ഇത്രയും കാലം ഒരു കുടുമ്പം പോലെ ഒന്നിച്ചുണ്ടായിരുന്നു , ഇന്നു ഞാൻ കൊച്ചി വിട്ടു വന്നിരിക്കുകയാണ് ” എന്ന് ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പുതിയ വീടിനെകുറിച്ചുള്ള വീഡിയോ പങ്കുവച്ചത്.












