
ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ സലിംകുമാർ പരിപാടിക്കു ശേഷം തിരികെ പോകവെ കാൽ വഴുതി വീണു.സഹായി കയ്യിൽ പിടിച്ചിരുന്നുവെങ്കിലും ബാലൻസ് ചെയ്യാനാവാതെ സലിം കുമാർ വീണു. ശേഷം മൂന്ന്, നാല് പേർ എത്തിയാണ് നടനെ താങ്ങി എഴുന്നേൽപ്പിച്ചത്. ശേഷം രണ്ട്, മൂന്ന് പേരുടെ സഹായത്തോടെയാണ് നടൻ നടന്നത്. അതിനിടയിൽ താങ്ങി ഉയർത്തിയ ഒരാളുടെ കൈ നടൻ തട്ടി മാറ്റുകയും ചെയ്തിരുന്നു. അൽപ്പം രോഷത്തോടെയാണ് കൈ തട്ടിമാറ്റിയതെന്നത് നടന്റെ വീഡിയോയിൽ വ്യക്തമാണ്.

പിന്നീട് കാറിലേക്ക് അദ്ദേഹം സ്വയം നടന്നു പോകുകയും ചെയ്തു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു മടങ്ങവെയായിരന്നു ഈ സംഭവം, നടന്റെ ഈ വീഡിയോ വൈറലായതോടെ വിമർശനങ്ങളോട് കൂടിയുള്ള കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടു. അവശതയിലായിട്ടും എന്തുകൊണ്ട് വിശ്രമിക്കാതെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നുവെന്നാണ് ചിലർ കമന്റിലൂടെ ചോദിച്ചത്. ഇത്ര വയ്യാത്ത ആളെ എന്തിനാണ് ഇത്ര ബുദ്ധിമുട്ടിക്കുന്നത്. റസ്റ്റ് എടുക്കുക. ആരോഗ്യം തിരികെ വന്ന ശേഷം മാത്രം ഇത്തരം ചടങ്ങുകൾ സംബന്ധിക്കുക അതല്ലേ നല്ലത്? എന്നായിരുന്നു ചില കമന്റുകൾ.
ശരിയാണ് സുഖമില്ല. പക്ഷെ അദ്ദേഹത്തിന്റെ വലത്തെ കയ്യിൽ പിടിച്ച ആ മനുഷ്യനോട് കാണിക്കുന്ന വെറുപ്പ് കണ്ടില്ലേ ധാഷ്ട്യം. താഴെ വീണപ്പോൾ പൊക്കിയെടുത്തത് ആ മനുഷ്യനും കൂടിയാണ്. പിന്നെ പിടിച്ചുകൊണ്ട് വന്നപ്പോൾ വലത്തെ കൈ ധാഷ്ട്രീയത്തോടെ വലിച്ച് മാറ്റുന്നു. അഹങ്കാരം എന്നിട്ടും മാറിയിട്ടില്ല കഷ്ടം എന്നുമാണ് കമന്റുകൾ, അതേസമയം നടൻ അഹങ്കാരം കൊണ്ടല്ല രോഗമൂലമുള്ള അവശതയും അസ്വസ്ഥതയും കാരണമാണ് അങ്ങനെ പെരുമാറിയത് എന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്. പ്രായം കൂടിയ, രോഗിയായ, ശാരീരിക അവശതയുള്ള ഒരാളുടെ മാനസിക അവസ്ഥ മനസിലാക്കാൻ പറ്റാതെ പ്രതികരിക്കുന്നവർക്ക് ഈ അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു, വയസായ ആളാണ്. പ്രെഷർ ഉള്ളയാളാണ് ചിലപ്പോൾ ആ അസ്വസ്ഥത കാരണമാകാം എന്നുമാണ് ചിലർ കമന്റായി കുറിക്കുന്നത്.












