ദയവ് ചെയ്യ്തു ഇത്രയും വേഗത്തിൽ ഡാൻസ് ചെയ്യരുത്! വിജയ്,അല്ലു അർജുൻ, മഹേഷ് ബാബു, രാംചരൺ തുടങ്ങിയ താരങ്ങളോട് അഭ്യർത്ഥിച്ചു ഷാരുഖാൻ

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഇപ്പോൾ താൻ സിനിമയിൽ വന്നതിന്റെ 29താം വര്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ ദുബായിലെ ​ഗ്ലോബൽ വില്ലേജിലെത്തിയ നടൻ ഒരു പരിപാടിക്കിടയിൽ തെന്നിന്ത്യൻ സിനിമയിലെ തന്റെ സുഹൃത്തുക്കളെക്കുറിച്ചു സംസാരിച്ചിരുന്നു. രജനികാന്ത്, വിജയ്, അല്ലു അർജുൻ, യഷ്, പ്രഭാസ്, രാംചരൺ തേജ എന്നിവരുടെ പേരെടുത്ത് പറഞ്ഞു അദ്ദേഹം. ഒപ്പം ഇവരുടെ ഡാൻസ് നമ്പറുകളേക്കുറിച്ച് രസകരമായ ഒരു കമെന്റും പാസാക്കി.

കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ് നാട് എന്നിവിടങ്ങളിൽനിന്നുള്ള എന്റെ എല്ലാ ആരാധകരോടുമായി ഒന്നുപറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരൊക്കെ എന്റെ  നല്ല സുഹൃത്തുക്കളാണ്. അവരോടായി ഒരു കാര്യം പറയാനാ​ഗ്രഹിക്കുകയാണ് ഞാൻ.

ദയവുചെയ്ത് ഇത്രയും വേ​ഗത്തിൽ ഡാൻസ് ചെയ്യരുത്. എന്നാണ്  ഷാരൂഖിന്റെ വാക്കുകൾ. എൺപതിനായിരത്തോളം ആരാധകരാണ് ഷാരൂഖിനെ കാണാനായി ഈ  ചടങ്ങിലെത്തിയത്. അതേസമയം ഈ വേദിയിൽ അദ്ദേഹം തന്റെ പുതിയ ചിത്രമായ കിംഗ് നെ കുറിച്ചും പറഞ്ഞു. പഠാൻ എന്ന ചിത്രമൊരുക്കിയ സിദ്ധാർത്ഥ് ആനന്ദാണ് കിം​ഗ് സംവിധാനം ചെയ്യ്തത്.കൂടതെ തന്റെ മകൾ സുഹാന ഒരുക്കുന്ന ചിത്രത്തേക്കുറിച്ച് ഒരു സൂചനയും നൽകി നടൻ.