രമേഷ്‌ അണ്ണാച്ചി അങ്ങനെ ആരെയും വേദനിപ്പിക്കുന്ന ആളല്ല! അദ്ദേഹം ആസിഫിന് വിളിച്ചു ഒരു ക്ഷമാപണം നടത്തിയാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ; ശരത് 

നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേഷ് നാരായൺ അപമാനിച്ച സംഭവത്തിൽ രമേഷ് നാരയണെ വിമർശിച്ചും ആസിഫിന് പിന്തുണ അറിയിച്ചും നിരവധിപേരാണ് രം​ഗത്ത് എത്തുന്നത്, ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് സം​ഗീത സംവിധായകൻ ശരത്, പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്‌കാരം നൽകിയ കലാകാരന് വേദനിപ്പിച്ചു എങ്കിൽ,അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ശരത് പറയുന്നു,കൂടാതെ  ആസിഫ് തന്റെ കുഞ്ഞനുജൻ ആണെന്നും ഫേസ്ബുക്കിൽ  കുറിപ്പിൽ ശരത് പറയുന്നു

കല എന്നത് ദൈവീകം ആണ് അത് പലർക്കും പല രൂപത്തിൽ ആണ് കിട്ടുന്നത്.. ചിലർ അഭിനയത്തിൽ മറ്റു ചിലർ സംഗീതത്തിലോ ,ചിത്ര രചനയിലോ ,വാദ്യകലകളിലോ ,ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാനിധ്യം ഉണ്ട്. ആ ദൈവീക സാനിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മൾ കാണേണ്ടത്. പുരസ്കാര ദാന ചടങ്ങുകളിൽ നമക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്.  അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും. അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്‌കാരം നൽകിയ കലാകാരനെ വേദനിപ്പിച്ചു എങ്കിൽ, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഒള്ളു.

രമേശ്‌ അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞൻ ആണ് , എന്നാൽ മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി. അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫി നെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്. ആസിഫ് എന്റെ കുഞ്ഞു അനുജൻ ആണ്. എവിടെ കണ്ടാലും ആ നിഷ്കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ. പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല.അപ്പോൾ ആസിഫ്നോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു പോട്ടെടാ ചെക്കാ   വിട്ടുകള. വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാരും ഉണ്ട്ആ സിഫ് അലി എന്നാണ് അദ്ദേഹം കുറിച്ചത്.