തനിക്ക് കൊച്ചായിട്ട് കല്യാണം കഴിക്കാം!അതൊരു രസമല്ലേ, തീരുമാനം വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ 

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്ന നടനാണ്  ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒരു അഭിമുഖത്തിനിടെ സ്വന്തം ഫോൺ ഷൈൻ വലിച്ചെറിഞ്ഞത് വലിയ ചർച്ചവിഷയമായിരുന്നു. എന്നാൽ പക്ഷെ അങ്ങനെയൊരു പ്രവൃത്തി ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരിക്കൽ പോലുംതനിക്ക്  തോന്നിയിട്ടില്ലെന്നു പറയുകയാണ് നടൻ,ഇപ്പോൾ വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ വേ​ദനയാണ് ആളുകൾക്ക് താൻ ഫോൺ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളത്, ഇവിടെ കുട്ടികളെയും ആളുകളെയും വലിച്ചെറിയുന്നു വെട്ടി കൊല്ലുന്നു അതിലൊന്നും ആർക്കും പ്രശ്നമില്ല. തന്റെ ഫോൺ താൻ വലിച്ചെറിഞ്ഞതിനാണ് പലർക്കും പ്രശ്നം.

കയ്യിൽ നിന്നും ഫോൺ വീഴുമ്പോൾ ആളുകളുടെ നെഞ്ച് തകരുന്നത് താൻ കണ്ടിട്ടുണ്ട്. ആ സമയത്ത് താനാണ് വീണിരുന്നതെങ്കിൽ ഈ തകർച്ചയൊന്നും ഉണ്ടാവില്ല, നമ്മൾ ഇപ്പോൾ മെറ്റീരിയലിസ്റ്റിക്കായ ലോകത്താണ് ജീവിക്കുന്നത്,പിന്നെ നടൻ  ഓരേ ഭാവവും അഭിനയശൈലിയുമാണെന്ന വിമർശനത്തെ പറ്റിയും പറയുന്നു. ലൈഫ് തന്നെ ആവർത്തനമല്ലേ. നമ്മൾ മൂന്നാല് വർഷം എടുത്ത് ഒരു കഥാപാത്രം മാത്രം ചെയ്യുകയല്ലല്ലോ. രാവിലെ ഒരു പടത്തിൽ അഭിനയിക്കും രാത്രി മറ്റൊന്നിൽ അഭിനയിക്കും അങ്ങനെയല്ലേ.

അതുകൊണ്ടാകാം തന്റെ അഭിനയശൈലിയിൽ ആവർത്തനം വരുന്നതായി ഫീൽ ചെയ്യുന്നത്,വിവാഹം എപ്പോഴുണ്ടാകുമെന്ന ചോ​ദ്യത്തിന് ഒരു കൊച്ചായതിന് ശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് താനെന്നാണ് തമാശ രൂപേണ  ഷൈൻ ടോം ചാക്കോ പറയുന്നു . താൻ ഒരു കൊച്ചായതിന് ശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ്. ഒരു കൊച്ചു കൂടിയുണ്ടെങ്കിൽ രസമല്ലേ. അല്ലെങ്കിൽ പപ്പയുടെയും മമ്മിയുടെയും കല്യാണത്തിന് തങ്ങളെ വിളിച്ചില്ലല്ലോയെന്ന് കുട്ടികൾ പറയില്ലേ. ആ പരാതി തീർക്കാമല്ലോ. അതുകൊണ്ട് ആദ്യം കൊച്ചുണ്ടാവട്ടെ  എന്നാണ് നടൻ പറയുന്നത്