പതിനാല് വർഷം കൊണ്ടുള്ള പരിചയമാണ് താനും ശ്രീകുമാറും തമ്മിൽ, സ്നേഹ

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്നേഹയും ശ്രീകുമാറും. വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് പ്രണയത്തിലാവുന്നതും പിന്നീട് വിവാഹിതരാവുന്നതും. കേദാര്‍ എന്ന് പേരിട്ടിരിക്കുന്ന മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും ഇപ്പോള്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ് മണ്ഡോദരിയും ലോലിതനും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ ആരാധകര്‍ക്കും ആവേശമായിരുന്നു. 2019 ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് സ്‌നേഹയും ശ്രീകുമാറും. ഫ്‌ളവേഴ്‌സ് ചാനലിൽ ശ്രീകണ്ഠൻ നായർ അവറ്റഡ്ക്ക ആയെത്തുന്ന ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇരുവരും മനസ് തുറന്നത്. രസകരമായാണ് സ്‌നേഹയും ശ്രീകുമാറും അക്കാലം ഓര്‍ത്തെടുക്കുന്നത്.

‘പതിനാല് കൊല്ലമായി പരിചയപ്പെട്ടിട്ട് എന്ന് പറയുകയാണ് താരങ്ങൾ. മറിമായം തുടങ്ങിയിട്ടും പതിനാല് വര്‍ഷമായി. ആ സൗഹൃദത്തില്‍ ഉണ്ടായി വന്ന പ്രണയമാണ് തങ്ങളുടേത്. തന്നെപ്പറ്റി മനസിലാക്കി കൊടുക്കേണ്ടതില്ലാത്തയാള്‍, തന്റെ നല്ലതും ചീത്തയും അറിയുന്നയാള്‍, കാണുമ്പോഴേ പ്രണയിച്ചു തുടങ്ങിയിരുന്നുവെങ്കില്‍ തന്റെ നെഗറ്റീവ് വശം അറിയില്ലായിരിക്കും. ശ്രീയ്ക്കും അങ്ങനെയാണ് എന്നും സ്നേഹ പറയുന്നു. എവിടെയാണ് ശ്രീ പിന്നീലേക്ക് വലിയുന്നത് എന്ന് തനിക്ക് മനസിലാകും. ഒടുവില്‍ തനിക്ക് മനസിലായി, താൻ ഇല്ലാതെ ഇദ്ദേഹം മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ എവിടേയും എത്തില്ലെന്ന് തങ്ങളുടെ ബന്ധത്തെപ്പറ്റി സ്‌നേഹ പറയുന്നത് ഇങ്ങനെയാണ്. തന്റെ റബ്ബര്‍ ബാന്റ് വലിയിലാണ് പുള്ളിയിപ്പോള്‍ മുന്നോട്ട് പോകുന്നത്. തന്നോട് പോകാന്‍ പറഞ്ഞാലും താന്‍ പോകില്ല എന്നും സ്നേഹ പറയുന്നു. അഭിനയ ജീവിതത്തെപ്പറ്റിയും സ്നേഹ സംസാരിക്കുന്നുണ്ട്. ശ്രീകുമാർ അഭിനയിക്കുന്ന ഫ്ലവർസ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സിറ്റികോമായ ചക്കപ്പഴത്തിൽ ആയിരുന്നപ്പോള്‍ ലൊക്കേഷനിലൊക്കെ താൻ ഇടയ്ക്ക് പോകുമായിരുന്നു എന്നും സ്നേഹ പറയുന്നു. ശ്രീ വര്‍ക്ക് ചെയ്യുന്ന സെറ്റുകളിലൊക്കെ ഒരു പ്രത്യേകതയുണ്ട്. ശ്രീയേക്കാളും അവര്‍ കൂട്ടാവുക തന്നോടായിരിക്കും എന്നും സ്നേഹ പറയുന്നു. ശ്രീയെ അറിയുന്നവര്‍ക്കെല്ലാം തന്നെ നന്നായി അറിയാം.

Sneha Sreekumar
Sneha Sreekumar

തന്നെ വിളിച്ചാണ് വസ്ത്രത്തിന്റെ കാര്യവും വണ്ടിയുടെ കാര്യവുമൊക്കെ പറയുകയെന്നും സ്‌നേഹ പറയുന്നു. ചക്കപ്പഴം കാരണം തനിക്കു കിട്ടിയ ഏറ്റവും വലിയ സുഹൃത്താണ് അശ്വതി ശ്രീകാന്ത് എന്നും സ്നേഹ പറയുന്നു. ചക്കപ്പഴത്തിൽ അശ്വതിയുടെ ഭർത്താവ് ആയിട്ടാണ് ശ്രീകുളുർ അഭിനയിക്കുന്നത്. ശ്രീയേക്കാളും തന്റെ അടുത്ത സുഹൃത്താണ് അശ്വതി. എന്‌റെ കൊച്ചേ നീയിത് എങ്ങനെയാണ് മാനേജ് ചെയ്യുന്നത് എന്നാണ് ശ്രീയെക്കുറിച്ച് തന്നോട് അശ്വതി ചോദിച്ചതെന്നും സ്‌നേഹ തമാശ രൂപേണ പറയുന്നുണ്ട്. അതേസമയം ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചവരാണ് സ്‌നേഹയും ശ്രീകുമാറും. മറിമായത്തിലൂടെ കയ്യടി നേടിയ സ്‌നേഹ അളിയന്‍ വെഴ്‌സസ് അളിയന്‍, ലാഫിംഗ് വില്ല, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, തുടങ്ങി നിരവധി പരമ്പരകളുടേയും ഷോകളുടേയും ഭാഗമായിട്ടുണ്ട്. വല്ലാത്ത പഹയന്‍ എന്ന സിനിമയിലൂടെയായിരുന്നു സ്‌നേഹയുടെ സിനിമ എന്‍ട്രി. പഞ്ചായത്ത് ജെട്ടിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മറിമായം, ചക്കപ്പഴം, ഉപ്പും മുളകും തുടങ്ങിയ ജനപ്രീയ പരമ്പരകളിലൂടൊയണ് ശ്രീകുമാര്‍ മിനിസ്‌ക്രീന്‍ ലോകത്ത് താരമാകുന്നത്. പൃഥ്‌വിരാജ് നായകൻ ആയെത്തിയ മെമ്മറീസ് എന്ന സിനിയമയിലെ വില്ലന്‍ വേഷമാണ് സിനിമയില്‍ ശ്രീകുമാറിന് കയ്യടി നേടിക്കൊടുക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറി ശ്രീകുമാർ. കണ്ണുര്‍ സ്‌ക്വാഡാണ് ശ്രീകുമാറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.