
നടൻ സൂര്യയുടേയും കുടുംബത്തിന്റേയും ചുമതലയിലുള്ള എൻജിഒയായ അഗരം ഫൗണ്ടേഷന്റെ പുതിയ ഓഫീസിന്റെ ഉത്‌ഘാടനത്തിന് എത്തിയ സൂര്യയുടെ മകൾ ദിയ്യയുടെ വേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒപ്പം തന്നെ ദിയയെ കണ്ടാൽ ദിയയുടെ അമ്മയും നടിയുമായ ജ്യോതികയുടെ അർദ്ധ സഹോദരിയും പണ്ടത്തെ ഗ്ലാമർ താരവുമായിരുന്ന നഗ്മയെ കാട്ടുന്ന പോലെ ഉണ്ട് ദിയയെ കണ്ടാൽ എന്നാണ് എല്ലാവരും പറയുന്നത്. അതേസമയം നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസം അടക്കം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ അഗരം വഴി സൂര്യയും കുടുംബവും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന അഗരം ഫൗണ്ടേഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ സൂര്യയും കാർത്തിയും സഹോദരി ബ്രിന്ദയും അച്ഛൻ ശിവകുമാറുമെല്ലാം കുടുംബസമേതം എത്തിയിരുന്നു. അഗരം ഫൗണ്ടേഷന്റെ ഓഫീസ് ഉദ്ഘാടനത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്.
അതിൽ മക്കൾക്കൊപ്പമുള്ള സൂര്യയുടെ ഒരു വീഡിയോ ആരാധകർക്കിടയിൽ വൈറലാവുകയും ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം നടന്നു പോകുന്ന സൂര്യയാണ് വീഡിയോയിലുള്ളത്. ബ്രൗൺ നിറത്തിലുള്ള പാന്റും വൈറ്റ് ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സൂര്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലൂ ജീൻസും വൈറ്റ് ഷർട്ടുമായിരുന്നു ദേവിന്റെ വേഷം. നീല നിറത്തിലുള്ള ചുരിദാറിൽ സിംപിൾ ലുക്കിലാണ് ദിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അച്ഛനും മക്കളും നടന്നു പോകുന്നത് പോലെയല്ല. സൂര്യ തന്റെ ഇളയ സഹോദരങ്ങൾക്കൊപ്പം നടന്ന് പോകുന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. അമ്പതിനോട് അടുത്തിട്ടും സൂര്യ തന്റെ ഫിറ്റ്നസും സൗന്ദര്യവും നിലനിർത്തുന്നത് കണ്ട് അത്ഭുതം തോന്നുന്നുവെന്നായിരുന്നു മറ്റൊരു കമന്റ്. ഏറ്റവും കൂടുതൽ കമന്റുകൾ ദിയയെ കുറിച്ചാണ്. ദിയയ്ക്ക് ജ്യോതികയുടെ അർത്ഥ സഹോദരിയും നടിയുമായ നഗ്മയുടെ ഛായയാണ് കൂടുതലെന്നും ഒരു നിമിഷം നഗ്മയാണോയെന്ന് തോന്നിപ്പോയെന്നും കമന്റുകളുണ്ട്.
അതുപോലെ തന്നെ ദിയയുടെ വസ്ത്രധാരണത്തെ പ്രശംസിച്ചും കമന്റുകളുണ്ട്. താരപുത്രിയായിരുന്നിട്ടും എക്സ്പോസ്ഡായി വസ്ത്രം ധരിക്കാതെ മാന്യമായ വസ്ത്രം ധരിച്ച് എത്തിയതിനായിരുന്നു ദിയയെ പ്രശംസിച്ച് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്തെന്നാൽ സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ഒരുപാട് ഗ്ലാമർ വേഷങ്ങളിൽ അടക്കം അഭിനയിച്ചിട്ടുള്ള ജ്യോതിക മകളെ വളർത്തുന്ന രീതി കണ്ട് ആരാധകരും അത്ഭുതപ്പെടുകയാണ്. വസ്ത്രധരണത്തിൽ ദിയ നൽകുന്ന ശ്രദ്ധയാണ് ഏവരും എടുത്ത് പറയുന്നത്. അച്ചടക്കവും ലാളിത്യവുമുള്ള രീതിയിൽ പെരുമാറാൻ മക്കളെ പഠിപ്പിച്ചതിന് സൂര്യയേയും ജ്യോതികയേയും പുകഴ്ത്തിയും കമന്റുകളുണ്ട്. ചിലർ ദിയയും ദേവും വലിയ കുട്ടികളായി എന്നും ഇരുവരുടേയും കുട്ടിക്കാലത്തെ രൂപം മനസിലുള്ളതിനാൽ വലുതായ ദിയയേയും ദേവിനേയും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും കമന്റുകളുണ്ട്. മുംബൈ പോലൊരു മെട്രോ സിറ്റിയിലാണ് ജീവിക്കുന്നതെങ്കിൽ കൂടിയും ദിയയും ദേവും അവിടെയുള്ള ജീവിത രീതികളിൽ ആകൃഷ്ടരായല്ല വളരുന്നതെന്ന് ഇരുവരുടേയും പുറത്ത് വരുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്. മക്കളുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് സൂര്യയും ജ്യോതികയും. അതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമെ മക്കൾക്കൊപ്പം ഇരുവരും മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാറുള്ളു.












